ബ്രെക്‌സിറ്റിന് കൂടുതല്‍ കലാവധി അനുവദിക്കാന്‍ വിസമ്മതിച്ച് യൂണിയന്‍ നേതാക്കള്‍; എല്ലാ നടപടികളും ഒരാഴ്ചക്കകം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ലണ്ടണ്‍ : ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ യുകെ യ്ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂണിയന്‍ രാജ്യങ്ങളുടെ നിര്‍ദേശം പുറത്തുവന്നു. എന്നാല്‍ അയര്‍ലാന്‍ഡ് കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച് ഒരു തീരുമാനവും അറിയിച്ചിട്ടില്ല. വടക്കന്‍ അയര്‍ലന്‍ഡുമായുള്ള പ്രശ്‌നത്തില്‍ കൂടുതല്‍ ഒരു പരിഹാരം വേണമെന്നും രണ്ടു അയര്‍ലന്‍ഡുകള്‍ക്കുമായി ഒരു പൊതുമേഖല വേണമെന്നുമാണ് അയര്‍ലണ്ടിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. യൂറോപ്യന്‍ യൂണിയന്‍ തത്വങ്ങളെ മാനിക്കുന്ന ഒരു കരാര്‍ സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ മൈക്കല്‍ ബാര്‍നിയറുടെ സംഘം ചര്‍ച്ചകള്‍ ആരംഭിക്കും.

വളരെ വേഗത്തില്‍ നടപടികള്‍ നടപ്പാക്കാന്‍ ഫ്രാന്‍സ് പ്രസിഡണ്ട് ബോറിസ് ജോണ്‍സനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിക്ക് മുമ്പ് യു.കെ എന്തെങ്കിലും ഒരു തീരുമാനത്തിലെത്തണമെന്നും ഫ്രാന്‍സ് പ്രസിഡണ്ട് മാക്രോണ്‍ ആവശ്യപ്പെട്ടു.കരാറോടെയോ അല്ലാതെയോ അന്തിമ സമയപരിധിയായ 31-നകം ബ്രെക്‌സിറ്റ് നടപ്പാക്കണമെന്നാണ് ജോണ്‍സന്റെ നിലപാട്. കോടതിയില്‍ നിന്നുപോലും ആ നീക്കങ്ങള്‍ക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം പുതിയ കരാര്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

യൂറോപ്യന്‍ യൂണിയനോട് ബ്രെക്‌സിറ്റ് തീയതി ജനുവരി 31-ലേക്ക് നീട്ടാനാവശ്യപ്പെടണമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച നിയമം പാസാക്കിയിരുന്നു. ജോണ്‍സണ്‍ അവതരിപ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് യുകെയുടെ മറ്റ് മേഖലകള്‍ക്കൊപ്പം 2021-ല്‍ ഉത്തര അയര്‍ലന്‍ഡും യൂറോപ്യന്‍ യൂണിയന്റെ കസ്റ്റംസ് യൂണിയന്‍ വിടും. എന്നാല്‍ കാര്‍ഷിക കാര്‍ഷികേതര ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട യൂണിയന്‍ നിയമങ്ങള്‍ അവര്‍ക്ക് ബാധകമായിരിക്കും. പാര്‍ലമെന്റ് അംഗങ്ങളുടെ അംഗീകാരത്തോടെയായിരിക്കും ഇത്. യൂറോപ്യന്‍ യൂണിയന്‍ നിയമത്തില്‍ തുടരാന്‍ ഓരോ നാലു വര്‍ഷം കൂടുംതോറും അവര്‍ പാര്‍ലമെന്റങ്ങളുടെ അംഗീകാരം തേടുകയും വേണം.

Share this news

Leave a Reply

%d bloggers like this: