ബ്രെക്‌സിറ്റിനെക്കുറിച്ച് അല്ലാത്ത മറ്റൊരു ചര്‍ച്ചകളും നടത്തരുതെന്ന് തെരേസ മെയ്ക്ക് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദ്ദേശം…

ലണ്ടന്‍: ബ്രെക്‌സിറ്റ് അല്ലാതെ മറ്റൊരു ചര്‍ച്ചയും വേണ്ടെന്ന് ബ്രിട്ടീഷ് പ്രധാന മന്ത്രി തെരേസ മേയ്ക്ക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കര്‍ശന നിര്‍ദേശം. ബ്രെക്‌സിറ്റിനു പകരം താല്ക്കാലിക ‘കസ്റ്റംസ് യൂണിയന്‍’ സ്ഥാപിക്കുക ആശയം ലേബര്‍ പാര്‍ട്ടി മുന്നോട്ടുവച്ചിരുന്നു. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി വിഷയത്തില്‍ സന്ധിസംഭാഷണത്തിന് മേയ് ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിറകെയാണ് മേയ്ക്ക് കര്‍ശന നിര്‍ദേശവുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. മേയുടെ നിലപാട് ബ്രക്‌സിറ്റ് അനുകൂലികളെ പ്രകോപിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മേയുടെ കര്‍സര്‍വേറ്റീസ് പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ കൊടുത്ത പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ബ്രക്‌സിറ്റ്.

വിഷയത്തില്‍ മറ്റു പാര്‍ട്ടികളുമായി ഒരു ഒത്തു തീര്‍പ്പിനും തയ്യാറാകരുത് എന്നാണ് ബെനിസ് ജോണ്‍സണ്‍, ഡൊമിനിക് റാബ് തുടങ്ങിയ മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ മേയോട് അഭിപ്രായപ്പെട്ടിരിക്കുന്നത്. നീക്കം ‘മോശം നയവും, മോശം രാഷ്ട്രീയവു’മായിരിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മേയുടെ നിലപാട് തങ്ങളുടെ മാനിഫെസ്റ്റോക്ക് വിരുദ്ധമായിരിക്കും. മാത്രവുമല്ല ബ്രിട്ടീഷ് മാര്‍ക്കറ്റ് മറ്റു രാജ്യങ്ങള്‍ക്കുകൂടി തുറന്നു കൊടുക്കേണ്ടിവരും. അത് ഭാവിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും അവര്‍ വ്യക്തമമാക്കുന്നു. നടപടി അടിസ്ഥാനപരമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോട് എക്കാലത്തും കൂറുപുലര്‍ത്തുന്ന മദ്യവര്‍ഗ്ഗ ജനതയെ പാര്‍ട്ടിയില്‍ നിന്നും അകറ്റുന്ന അവസ്ഥയുണ്ടാവും. ഇത് പാര്‍ട്ടിയില്‍ പിളര്‍പ്പിന് ഉള്‍പ്പെടെ വഴിവയ്ക്കാന്‍ ഇടയുണ്ട്. അത്തരം ഒരു നടപടി തടയാന്‍ ഒരു നേതാവിനും കഴിയില്ല എന്നും നേതാക്കള്‍ പറയുന്നു.

അതേസമയം, മേയുമായി ചര്‍ച്ച നടത്തുന്നതിനെതിരെ ലേബര്‍ പാര്‍ട്ടിയിലും എതിര്‍പ്പുയര്‍ന്നു. കോര്‍ബിനുമായുള്ള മേയുടെ ചര്‍ച്ചയില്‍ പ്രതിഷേധിച്ച് വെയ്ല്‍സ് ജൂനിയര്‍ മന്ത്രി നിഗെല്‍ ആഡംസ് കഴിഞ്ഞ ബുധനാഴ്ച രാജിവെച്ചിരുന്നു. ബ്രിട്ടിഷ് പാര്‍ലമെന്റി്ല്‍ ബ്രെക്‌സിറ്റ് ബില്‍ പാസാക്കിയെടുക്കാന്‍ തെരേസാ മേയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയുടെ കഴിവില്ലായ്മയായാണ് ചിലര്‍ അതിനെ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന ക്രോസ്-പാര്‍ട്ടി ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ഇക്കാര്യം ഉയര്‍ന്നിരുന്നു. എം.പിമാരില്‍ ഭൂരിപക്ഷവും കരാറിന് എതിരാണ്. ഇതോടെ തീയതി നീട്ടിക്കിട്ടാന്‍ മേയ് യൂറോപ്യന്‍ യൂണിയന് കത്തെഴുതുകയും ചെയ്തിരുന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിരിഞ്ഞാലും അവരുടെ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന മൃദു ബ്രെക്‌സിറ്റ് സമീപനമാണ് ലേബര്‍ പാര്‍ട്ടി സ്വീകരിക്കുന്നത്.

അതിനിടെ, യൂറോപ്യന്‍ പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വക്താവ് നിജേല്‍ ഫറാഷിന്റെ പാര്‍ട്ടിക്ക് ബ്രിട്ടണില്‍ മുന്‍തൂക്കം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന തരത്തില്‍ അഭിപ്രായ സര്‍വേകള്‍ പുറത്തു വന്നു. മെയ് 28-നാണ് തെരഞ്ഞെടുപ്പ്. തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. ഏറ്റവും പിറകിലായി നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടുത്തേണ്ടി വരുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതും പ്രധാനമന്ത്രിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: