ബ്രൂഫന്‍ ഉള്‍പ്പെടെയുള്ള പെയിന്‍ കില്ലര്‍ ടാബ്ലറ്റുകള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

വേദനാസംഹാരികള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക. ശരീര വേദനകള്‍ക്കും മറ്റുമായി ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന വേദനാസംഹാരികള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബ്രൂഫന്‍, സെലികോക്‌സിബ്, മെഫിനാമിക് ആസിഡ്, ഡൈക്‌ളോഫെനാക്, നാപ്റോക്‌സണ്‍ തുടങ്ങിയ പെയിന്‍ കില്ലറുകളാണ് ഹൃദയസ്തംഭനം സ്‌ട്രോക്ക് തുടങ്ങിയവക്ക് കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തായ്വാനില്‍ നിന്നുള്ള വിദഗ്ധരുടെ സംഘമാണ് പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

ഹൈപ്പര്‍ ടെന്‍ഷന്‍ മൂലം ദുരിതമനുഭവിക്കുന്ന 56000 പേരില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വന്നത്. അവരുടെ നിരീക്ഷണത്തില്‍ ബ്രൂഫന്‍ ഉപയോഗിക്കുന്ന 330 ല്‍ ഒരാള്‍ക്ക് നാലാഴ്ചകള്‍ക്കുള്ളില്‍ ഹൃദയസ്തംഭനമോ സ്‌ട്രോക്കോ സംഭവിക്കുന്നുണ്ടെന്നാണ്. എന്നാല്‍ എല്ലാ കടകളിലും ലഭ്യമാകുന്ന വളരെ കുറഞ്ഞ വിലയുള്ള ബ്രൂഫനേക്കാളും മൂന്നിരട്ടി അപകടകാരിയാണ് സെല്കസോബിക്. ഇതുപയോഗിക്കുന്ന 105 ല്‍ ഒരാള്‍ക്ക് വീതം ഹാര്‍ട്ട് അറ്റാക്കോ സ്‌ട്രോക്കോ വരുന്നുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഡോക്ടറുടെ പ്രിസ്‌ക്രിബ്ഷനോട് കൂടി വളരെ കുറഞ്ഞ അളവില്‍ മാത്രമേ മരുന്നുകള്‍ കഴിക്കാന്‍ പാടുള്ളൂവെന്നും അതും ഹൃദയ സംബന്ധമായി എന്തെങ്കിലും അസുഖമുള്ളവര്‍ ഇത് കഴിക്കാതിരിക്കുന്നതാണ് ഉചിതമെന്നും പഠനത്തില്‍ പറയുന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: