ബ്രീട്ടീഷ് എയര്‍വെയ്‌സിനെതിരെ ശക്തമായ വിമര്‍ശനവുമായി സച്ചിന്‍, സച്ചിനെ അപമാനിച്ചെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വന്‍പ്രതിഷേധം

ബ്രിട്ടീഷ് എയര്‍വെയ്‌സിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിലും യാത്രക്കാരോടുള്ള സമീപനത്തിലും കടുത്ത നിരാശയാണുള്ളതെന്ന് സച്ചിന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

അമേരിക്കയില്‍ നടന്ന ഓള്‍ സ്റ്റാര്‍ ക്രിക്കറ്റ് ലീഗിമായി ബന്ധപ്പെട്ട യാത്രയ്ക്കിടയിലാണ് സച്ചിന് ബ്രിട്ടീഷ് എയര്‍വെയ്‌സില്‍നിന്ന് ദുരനുഭവമുണ്ടായത്. വെയിറ്റംഗ് ലിസ്റ്റിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകള്‍ കണ്‍ഫേമാക്കുന്നതിന് വേണ്ട നടപടികള്‍ എയര്‍ലൈന്‍ ജീവനക്കാര്‍ സ്വീകരിച്ചില്ലെന്ന് സച്ചിന്‍ കുറ്റപ്പെടുത്തി. ഇതുകൂടാതെ തന്റെ ലഗേജുകള്‍ അയച്ചത് തെറ്റായ സ്ഥലത്തേക്കാണെന്നും സച്ചിന്‍ പറയുന്നു. സച്ചിന്റെ രോഷപ്രകടനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെ ബ്രിട്ടീഷ് എയര്‍വെയ്‌സ് സച്ചിനോട് മാപ്പു പറഞ്ഞു. എന്നാല്‍ ലഗേജുകള്‍ കണ്ടെത്തണമെങ്കില്‍ സച്ചിനോട് മുഴുവന്‍ പേരും മേല്‍വിലാസവും ബ്രിട്ടീഷ് കമ്പനി ആവശ്യപ്പെട്ടതില്‍ വന്‍ പ്രതിഷേധം. ഞങ്ങള്‍ക്ക് ഖേദമുണ്ട് സച്ചിന്‍. ബാഗേജിന്റെ വിവരങ്ങളും താങ്കളുടെ മുഴുവന്‍ പേരും വിലാസവും നല്‍കുകയാണെങ്കില്‍ ഇക്കാര്യം അന്വേഷിക്കാം എന്നായിരുന്നു ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ ട്വീറ്റ്. എയര്‍വെയ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ഇത്തരമൊരു ട്വീറ്റ് എത്തിയതോടെ പ്രതിഷേധം കൂടുതല്‍ ശക്തി പ്രാപിക്കുകയായിരുന്നു.

ഇതേതുടര്‍ന്ന് സച്ചിനെ അപമാനിച്ചെന്ന് ആരോപിച്ച് ബ്രിട്ടീഷ് എയര്‍വേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ മലയാളികള്‍ ഉള്‍പ്പെടെ പ്രതിഷേധം രേഖപ്പെടുത്തി.

-എജെ-

Share this news

Leave a Reply

%d bloggers like this: