ബ്രിഡ്ജ് 2019-ന്റെ ഇന്റര്‍നാഷണല്‍ ഫുഡ് ആന്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റ് മേയ് 4,5 തീയതികളില്‍ ബ്രാഞ്ചസ്‌ടൌണ്‍ മില്ലേനിയം പാര്‍ക്ക് മൈതാനത്ത്…

അയര്‍ലണ്ടിലെ കലാസാംസ്‌കാരിക മേഖലയില്‍ ഒരു സുപ്രധാന ചുവടുവെപ്പുമായി ഇന്ത്യന്‍ ഫാമിലി ക്ലബ് (IFC, Blanchardstown) ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലിന്റെ സഹകരണത്തോടെ ബ്ലാഞ്ചസ്‌ടൌണ്‍ ഷോപ്പിംഗ് സെന്ററിനോട് ചേര്‍ന്നുള്ള മില്ലെനിയം പാര്‍ക്ക് മൈതാനത്ത് (North end of millennium park located near McDonald’s drive thru and Krispy Kreme) മെയ് 4,5 തീയതികളില്‍ ‘ബ്രിഡ്ജ് 2019’ എന്ന ഫുഡ് & കള്‍ച്ചറല്‍ മേള സംഘടിപ്പിക്കുന്നു.

ഭാരതീയ സമൂഹത്തിനോടപ്പം, അയര്‍ലന്‍ഡ്, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍, ഫിലിപ്പീന്‍സ്, ആഫ്രിക്ക, അമേരിക്ക, പേര്‍ഷ്യന്‍ മേഖലകളില്‍ നിന്നുള്ളവരെയും, ടൂറിസ്‌റ്കളേയും ഒന്നിച്ചൊരു കുടക്കീഴില്‍ എത്തിച്ച് രണ്ട് ദിവസം നീളുന്ന വിവിധയിനം കലാ സാംസ്‌ക്കാരിക പരിപാടികള്‍, സൗത്ത് & നോര്‍ത്ത് ഇന്ത്യന്‍ വിഭവങ്ങളോടൊപ്പം മറ്റ് രാജ്യങ്ങളുടെ ഫുഡ് സ്റ്റാളുകള്‍, ഭാരതീയ കലാപരിപാടികളോടൊപ്പം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിവിധയിനം നൃത്തനാട്യയിനങ്ങളും കോര്‍ത്തിണക്കിയുള്ള സ്റ്റേജ് ഇനങ്ങളും ഈ ഷോയുടെ ഭാഗമാകുന്നു.

അയര്‍ലണ്ടില്‍ വസിക്കുന്ന ഇന്ത്യന്‍ സമൂഹത്തിന് മറ്റ് ദേശക്കാരുമായി സംവദിക്കാനും, ഫുഡ് & കള്‍ച്ചറല്‍ മേളയില്‍ പങ്കെടുക്കാനുമുള്ള ഈ സുവര്‍ണ്ണാവസരം ഇന്ത്യന്‍ ഫാമിലി ക്ലബിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ വിപുലമായി നടപ്പിലാക്കാനുള്ള പ്രയത്‌നത്തെ ഒരു വന്‍ വിജയമാക്കാന്‍ എല്ലാ മലയാളികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

‘ബ്രിഡ്ജ് 2019’ ല്‍ സ്റ്റാളുകള്‍, പരസ്യങ്ങള്‍ എന്നിവയ്ക്കും, കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യപ്പെടുന്നവര്‍ക്കും +353876514440 +353879317931 എന്നീ മൊബൈല്‍ നമ്പറുകളിലോ info.bridge2019@gmail.com ഈമെയിലിലോ ബന്ധപ്പെടാവുന്നതാണ്. കലാ പരിപാടികള്‍ അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ള അവസരം പൂര്‍ണ്ണമായും സൗജന്യമാണ്.

Share this news

Leave a Reply

%d bloggers like this: