ബ്രിട്ടൻ വീണ്ടും തിരഞ്ഞെടുപ്പിലേക്ക്? കടുത്ത വെല്ലുവിളി മറികടക്കാൻ തെരേസ മേ പുതിയ പരീക്ഷണത്തിന് ഒരുങ്ങുമോ?

ബ്രക്‌സിറ്റില്‍ എതിര്‍പ്പുകള്‍ വീണ്ടും ശക്തമായതോടെ വീണ്ടും തെരഞ്ഞെടുപ്പ് പരീക്ഷണത്തിന് പ്രധാനമന്ത്രി തെരേസ മേയ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ യൂണിയന്‍ കരാര്‍ അനുവദിച്ചാലും കോമണ്‍സില്‍ പരാജയപ്പെടുമെന്ന് പ്രധാനമന്ത്രിക്ക് ഉപദേശകര്‍ മുന്നറിയിപ്പേകിയതും നവംബറില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തുന്നതിന് തെരേസയെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ചെക്കേര്‍സ് പ്ലാന്‍ നിഷേധിച്ചതോടെ മുഖം രക്ഷിക്കാനായി വീണ്ടും തെരഞ്ഞെടുപ്പ് നടത്തി കൂടുതല്‍ കരുത്തയായി തിരിച്ച് വരാനും തെരേസ ആഗ്രഹിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

ഇപ്പോഴത്തെ അവസ്ഥയില്‍ ബ്രസല്‍സുമായി യുകെക്ക് ഒരു ബ്രക്സിറ്റ് സംബന്ധിച്ച ഒരു നീക്കുപോക്കിലെത്താന്‍ സാധിച്ചാലും അത് പ്രകാരമുണ്ടാക്കുന്ന ഡീല്‍ കുറഞ്ഞ ഭൂരിപക്ഷം കാരണം കോമണ്‍സിലൂടെ പാസാക്കിയെടുക്കാന്‍ തെരേസ വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരും. അതിനാല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി വേണ്ടത്ര ഭൂരിപക്ഷം നേടിയെടുത്തതിന് ശേഷം മാത്രം മതിയിനി ബ്രക്സിറ്റ് ഡീലിനായി ശ്രമിക്കുന്നതെന്നും തെരേസയുടെ ഉപദേശകര്‍ നിര്‍ദേശിച്ചുവെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം സാല്‍സ്ബര്‍ഗില്‍ വച്ച് നടന്ന യൂറോപ്യന്‍ യൂണിയന്‍ നേതാക്കന്‍മാരുടെ സമ്മിറ്റായിരുന്നു തെരേസയുടെ ചെക്കേര്‍സ് പ്ലാനിനെ നിഷ്‌കരുണം തള്ളിക്കളഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ബ്രസല്‍സിന് ഒരു പുനര്‍വിചിന്തനമുണ്ടായി ഡീലിന് വഴങ്ങിയാലും നിലവില്‍ കോമണ്‍സില്‍ തെരേസക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഡീല്‍ കോമണ്‍സില്‍ തോല്‍പ്പിക്കപ്പെടുമെന്നാണ് തെരേസയ്ക്ക് അഡൈ്വസര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. അതിനാല്‍ അത്തരമൊരു സാഹചര്യത്തില്‍ ഡീല്‍ പാസാക്കിയെടുക്കുന്നതിനുള്ള ഭൂരിപക്ഷം ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ആര്‍ജിക്കണമെന്നും ഉപദേശകര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു. റഫറണ്ടത്തിന് ശേഷം 2017ല്‍ ഇതു പോലെ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി കൈയിലുള്ള ഭൂരിപക്ഷം പോലും കളഞ്ഞ് കുളിച്ച ചീത്തപ്പേരില്‍ നിന്നും തെരേസക്ക് ഇപ്പോഴും മുക്തി ലഭിച്ചിട്ടില്ല. എ്ന്നിട്ടും വീണ്ടും അവര്‍ ഒരു തെരഞ്ഞെടുപ്പ് പരീക്ഷണത്തിന് കൂടി ഒരുങ്ങുന്നുവെന്നതാണ് നിര്‍ണായകം.

 

Share this news

Leave a Reply

%d bloggers like this: