ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്ന് രഹസ്യ റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ബ്രെക്‌സിറ്റ് നയരേഖ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിന് ഭീഷണിയാവുമെന്ന് രഹസ്യ റിപ്പോര്‍ട്ട്. രഹസ്യ സ്വഭാവമുള്ള ഇന്ത്യ-യു.കെ സംയുക്ത വ്യാപാര വിശകലന റിപ്പോര്‍ട്ടാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്.

ബ്രെക്‌സിറ്റാനന്തരമുള്ള പല നേട്ടങ്ങളും നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യ ഉള്‍െപ്പടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ബ്രെക്‌സിറ്റിനുശേഷം തങ്ങളുമായുള്ള വ്യാപരബന്ധം പുനഃപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതിനിടെയാണ് ഇത്. യൂേറാപ്യന്‍ യൂനിയനില്‍നിന്ന് പുറത്താവുന്നതോടെ ലോകത്തുടനീളം പുതിയ വ്യാപാരബന്ധം സ്ഥാപിക്കുമെന്നും ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുമെന്നും ഇത് ഭക്ഷ്യസുരക്ഷക്കും മൃഗ സംരക്ഷണത്തിനും വേണ്ടിയായിരിക്കുമെന്നും ബ്രിട്ടീഷ് വക്താവ് പറയുന്നു.

പുതിയ ബ്രെക്‌സിറ്റ് നയത്തിന്റെ ഭാഗമായി രാസവളത്തിന്റെ പ്രയോഗം, ഭക്ഷ്യോല്‍പന്നങ്ങളുടെ ശുചിത്വം, ഗുണനിലവാരം തുടങ്ങിയവയില്‍ യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും തമ്മില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതില്‍ മാറ്റങ്ങള്‍ വരുത്താനുമാകില്ല. ഇവയെല്ലാം ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള അടുത്ത വ്യാപാര ബന്ധത്തിനും വിഘാതമാവുമെന്നാണ് വിലയിരുത്തല്‍.

 

ഡികെ

Share this news

Leave a Reply

%d bloggers like this: