ബ്രിട്ടീഷ് വിമാനക്കമ്പനി സര്‍വിസ് നിര്‍ത്തി; മൂന്നു ലക്ഷം യാത്രക്കാരെ ബാധിക്കും

ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള വിമാനക്കമ്പനിയായ മൊനാര്‍ക് സര്‍വിസ് നിര്‍ത്തി. വിനോദസഞ്ചാരികള്‍ കൂടുതലായി ആശ്രയിച്ചിരുന്ന മൊനാര്‍ക് ചരിത്രമായതോടെ 1,10,000 യാത്രക്കാര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി. അടുത്തദിവസങ്ങളില്‍ യാത്രേെചയ്യണ്ട മൂന്നു ലക്ഷം പേരുടെ ബുക്കിങ് കമ്പനി പിന്‍വലിച്ചു. വിദേശത്ത് കഴിയുന്നവരില്‍ രണ്ടാഴ്ചക്കിടെ മടങ്ങുന്നവര്‍ക്കായി 34 വിമാനങ്ങള്‍ ഉപയോഗിച്ച് 700ഓളം സൗജന്യ സര്‍വിസുകള്‍ നടത്താന്‍ ബ്രിട്ടീഷ് വ്യോമയാന ഏജന്‍സി തീരുമാനിച്ചിട്ടുണ്ട്.

യൂറോപ്പിലെയും മറ്റിടങ്ങളിലെയും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ബ്രിട്ടീഷ് യാത്രികര്‍ കൂടുതലായി ഉപയോഗിച്ചിരുന്ന മൊനാര്‍ക് കനത്ത സാമ്പത്തിക ബാധ്യതയില്‍ കുടുങ്ങിയാണ് സര്‍വിസ് അവസാനിപ്പിക്കേണ്ടിവന്നത്. ബ്രെക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടീഷ് നാണയമായ പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതോടെ ചെലവ് ഉയര്‍ന്നതും വ്യോമഗതാഗത രംഗത്ത് കിടമത്സരം കടുത്തതോടെ വരുമാനം കുറഞ്ഞതുമാണ് ബ്രിട്ടനിലെ അഞ്ചാമത്തെ വലിയ വിമാനക്കമ്പനിയെ നഷ്ടത്തിലാക്കിയത്.

ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഈജിപ്തിലെ ശറം അല്‍ശൈഖിലേക്കും തുനീഷ്യ, തുര്‍ക്കി രാജ്യങ്ങളിലെ കേന്ദ്രങ്ങളിലേക്കും സന്ദര്‍ശകരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. വര്‍ഷങ്ങളായി നഷ്ടത്തിലോടുന്ന കമ്പനി ഏറ്റെടുക്കാന്‍ അവസാന നിമിഷം വരെ നടത്തിയ ശ്രമങ്ങളും പരാജയമായതോടെയാണ് സര്‍വിസ് നിര്‍ത്തിവെച്ച് നടത്തിപ്പ് ബ്രിട്ടീഷ് വ്യോമയാന വിഭാഗം ഏറ്റെടുത്തത്. ബ്രിട്ടീഷ് വ്യോമഗതാഗത രംഗത്ത് 1.7 ശതമാനം മാത്രമാണ് മൊനാര്‍കിന്റെ 2017ലെ പങ്കാളിത്തം. യൂറോപ്പിലെ പ്രമുഖരായ എയര്‍ ബെര്‍ലിന്‍, അലിറ്റാലിയ തുടങ്ങിയ കമ്പനികള്‍ പാപ്പരായതിനു പിറെകയാണ് ഒരു ബ്രിട്ടീഷ് കമ്പനി വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നത്.

 

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: