ബ്രിട്ടീഷ് വനിതയെ മസാജിംഗ് അറിയാമെന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

 

മസാജ് ചെയ്യുന്നെന്ന പേരില്‍ വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍. വിദേശികളുടെ പ്രിയപ്പെട്ട സ്ഥലമായ ആലപ്പുഴയിലാണ് ബ്രിട്ടീഷ് യുവതിക്കു നേരെ ഹൗസ് ബോട്ടില്‍ വെച്ച് പീഡനശ്രമമുണ്ടായത്. 47 കാരിയായ ബ്രിട്ടീഷ് വനിതയെ മസാജിംഗ് അറിയാമെന്ന വ്യാജേനെ ഹൗസ് ബോട്ട് ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ വിദേശ വനിതയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് ഹൗസ് ബോട്ട് ജീവനക്കാരനെ പിടികൂടി. ഹൗസ് ബോട്ട് ജീവനക്കാരനായ ചേര്‍ത്തല പട്ടണക്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ ആഞ്ചലോസിനെയാണ് (38) പോലീസ് പിടികൂടിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, കേരളത്തിലെ ആയുര്‍വേദ ചികിത്സയെ കുറിച്ച് കേട്ടറിഞ്ഞാണ് വിദേശ വനിതയും സുഹൃത്തും ആലപ്പുഴയില്‍ എത്തിയത്. ബ്രിട്ടീഷ് വനിത സുഹൃത്തിനോടൊപ്പം ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു. യാത്രക്കിടെ തനിക്കു ആയുര്‍വേദ സെന്ററില്‍ പോയി മസാജ് ചെയ്യാനുള്ള താല്‍പ്പര്യം ഇവര്‍ ഹൗസ് ബോട്ട് ജീവനക്കാരനെ അറിയിച്ചത്.

അടുത്തുള്ള ഏതെങ്കിലും മികച്ച മസാജ് സെന്ററുകള്‍ ഏതൊക്കെയാണെന്നു തിരക്കുകയും തങ്ങളെ അവിടെയെത്തിക്കണമെന്നും ഇവര്‍ ഹൗസ് ബോട്ടിലെ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ തനിക്കു മസാജ് ചെയ്യാന്‍ അറിയാമെന്നും ഇതിന്റെ കോഴ്സ് താന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഹൗസ് ബോട്ട് ജീവനക്കാരനായ ആഞ്ചലോസ് വിദേശ വനിതയോട് പറഞ്ഞു. ഇതേതുടര്‍ന്നു തനിക്ക് തോളില്‍ മസാജ് ചെയ്ത് തരാന്‍ ആഞ്ചലോസിനോട് വിദേശ വനിത ആവശ്യപ്പെട്ടു.

മസാജ് ആരംഭിച്ചപ്പോള്‍ തന്നെ ആഞ്ചലോസിന് ഇതിനെക്കുറിച്ച് അറിയില്ലെന്ന് ബ്രിട്ടീഷ് വനിതയ്ക്കു ബോധ്യമായി. തുടക്കത്തില്‍ ഇവരുടെ തോളില്‍ മസാജ് ചെയ്ത ആഞ്ചലോസ് പിന്നീട് മോശം രീതിയില്‍ പെരുമാറാന്‍ തുടങ്ങിയതോടെ സ്ത്രീക്ക് ഇയാളുടെ കൈയിലിരിപ്പ് വ്യക്തമായി. തുടര്‍ന്ന് ഹൗസ് ബോട്ട് കരയ്ക്കടുപ്പിച്ച ശേഷം താന്‍ താമസിക്കുന്ന റിസോര്‍ട്ടിലെത്തി ഇവര്‍ വിവരമറിയിക്കുകയായിരുന്നു.

റിസോര്‍ട്ട് അധികൃതരെ അറിയിച്ചതിനു പിറകെ ബ്രിട്ടീഷ് എംബസിയെയും സ്ത്രീ വിവരം അറിയിച്ചു. ഇതോടെ വിഷയത്തില്‍ കളക്ടര്‍ ടിവിഅനുപമ ഇടപെടുകയും ഉടന്‍തന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും ഹൗസ്ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവരെ ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: