ബ്രിട്ടീഷ് രാജകീയ വിവാഹം ഇന്ന്; ആഹ്ലാദതിമിര്‍പ്പില്‍ ജനങ്ങള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ന് രാജകീയ വിവാഹം. ഹാരി രാജകുമാരനും അമേരിക്കക്കാരി റേച്ചല്‍ മേഗന്‍ മാര്‍ക്ലെയുമായുള്ള വിവാഹം ശനിയാഴ്ച ഉച്ചക്ക് വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ കാര്‍മികത്വത്തില്‍ നടക്കും.

33കാരനായ ഹാരി, ചാള്‍സ് രാജകുമാരെന്റയും ഡയാന രാജകുമാരിയുടെയും ഇളയ മകനും ബ്രിട്ടീഷ് കിരീടശ്രേണിയിലെ ആറാമനുമാണ്. 36കാരിയായ റേച്ചല്‍ മേഗന്‍ മാര്‍ക്ലെ ആക്ടിവിസ്റ്റും നടിയുമാണ്. 2016 മുതല്‍ ഇഷ്ടത്തിലായ ഹാരിയും മേഗനും തമ്മിലുള്ള വിവാഹ നിശ്ചയം 2017 നവംബര്‍ 27ന് നടന്നിരുന്നു. 2018 മാര്‍ച്ച് 16ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേക്ക് ജ്ഞാനസ്‌നാനം ചെയ്തതോടെ വിവാഹത്തിന് അരങ്ങൊരുങ്ങുകയായിരുന്നു. കെന്‍സിങ്ടണ്‍ പാലസിലെ നോട്ടിങ്ഹാം കോേട്ടജിലായിരിക്കും വിവാഹശേഷം ദമ്പതികള്‍ താമസിക്കുക.

ലണ്ടന്‍:ലോകം ഉറ്റുനോക്കുന്ന ഇംഗ്ലണ്ടിലെ രാജകീയ വിവാഹം ഇന്ന്. ഹാരി രാജകുമാരനും അമേരിക്കന്‍ നടി മേഗന്‍ മാര്‍ക്കിളും ഇന്ന് വിന്‍ഡ്‌സറിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വിവാഹിതരാവും. ബ്രിട്ടണ്‍ ആഹ്‌ളാദ തിമിര്‍പ്പിലാണ്. വിന്‍ഡ്‌സര്‍ കൊട്ടാര പരിസരത്തും റോഡുകളിലും ആരാധകരുടെ തിരക്കാണ്. പലരും ദിവസങ്ങള്‍ക്കു മുമ്പേ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. സുരക്ഷാ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.

മേഗന്റെ പിതാവ് തോമസ് മാര്‍ക്കിള്‍ ഹൃദ്രോഗം കലശലായതിനേത്തുടര്‍ന്ന് ചികിത്സയിലായതിനാല്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്നും മേഗന്റെ അച്ഛന്റെ സ്ഥാനത്തുനിന്ന് കാര്യങ്ങള്‍ നടത്തുക ചാള്‍സ് രാജകുമാരനായിരിക്കുമെന്നും കൊട്ടാരവൃത്തങ്ങള്‍ അറിയിച്ചു. ഹാരി ഇതുവരെ തോമസ് മാര്‍ക്കിളുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നാണ് വിവരം. ടെലിവിഷന്‍ പരിപാടികളുടെ സംവിധായകനായിരുന്ന തോമസ് മെക്‌സിക്കോയിലാണ് താമസിക്കുന്നത്. മേഗന്റെ അമ്മ ഡോറിയ വിവാഹത്തില്‍ പങ്കെടുക്കും.ഡോറിയ ഇന്നലെ ഹാരിയുടെ മുത്തശ്ശിയായ എലിസബത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവായ 96 വയസുള്ള ഫിലിപ്പ് രാജകുമാരന്‍ വിവാഹച്ചടങ്ങിനെത്തും. വിവാഹത്തിനു ശേഷം നവദന്പതികള്‍ നഗരത്തിലൂടെപര്യടനം നടത്തി നഗരവാസികളുടെ സ്‌നേഹാശംസകള്‍ ഏറ്റുവാങ്ങും. വിവാഹചടങ്ങും നഗരം ചുറ്റലും നേരിട്ടും അല്ലാതെയും കാണുന്നതിന് ലണ്ടനിലേക്ക്ജ ടൂറിസ്റ്റുകളുടെ പ്രവാഹമാണ്. ഹോട്ടലുകളെല്ലാം നിറഞ്ഞുകവിഞ്ഞു. ലോകമാധ്യമങ്ങളും നഗരത്തില് തമ്പടിച്ചിരിക്കുകയാണ്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: