ബ്രിട്ടീഷ് മുസ്‌ലിം കുടുംബത്തെ യുഎസ് അധികൃതര്‍ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം: ഡേവിഡ് കാമറോണ്‍ ഇടപെടുന്നു

 
ലണ്ടന്‍: ഉല്ലാസ കേന്ദ്രമായ ഡിസ്‌നിലാന്‍ഡിലേക്ക് യാത്രയ്‌ക്കൊരുങ്ങിയ 11 അംഗ ബ്രിട്ടീഷ് കുടുംബത്തെ അമേരിക്കന്‍ അധികൃതര്‍ തടഞ്ഞ സംഭത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ നിര്‍ദേശിച്ചു. അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ഈ സംഭവം.

ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടനിലെ 11 അംഗ കുടുംബത്തിനാണ് ലോസ് ആഞ്ചല്‍സില്‍ യുഎസ് സുരക്ഷാ വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന് യാത്ര ഉപേക്ഷിക്കേണ്ടി വന്നത്. ഡിസംബര്‍ 15 നായിരുന്നു യാത്ര. ഇതിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുകയും അധികൃതരില്‍ നിന്ന് അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോസ് ആഞ്ചല്‍സില്‍ എത്തിയ ഇവരെ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തിരിച്ചയയ്ക്കുകയായിരുന്നു. യാത്ര തടഞ്ഞതിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്ന് കുടുംബാംഗങ്ങളിലൊരാളായ മുഹമ്മദ് താരിഖ് മഹ്മൂദ് പറയുന്നു. മുഹമ്മദും സഹോദരനും എട്ടിനും 19 നുമിടയില്‍ പ്രായമുള്ള ഒമ്പതു കുട്ടികളുമാണ് ഗാഡ്വികില്‍ നിന്ന് ഡിസ്‌നിലാന്‍ഡ് സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. യുഎസ് അധികൃതരുടെ നടപടി കുട്ടികളെ ഞെട്ടിച്ചുവെന്നും തീവ്രമായി വേദനിപ്പിച്ചുവെന്നും മുഹമ്മദ് പറയുന്നു. കാലിഫോര്‍ണിയയിലെ ബന്ധുവിനെ കാണാനും സിഡ്‌നിലാന്‍ഡ് സന്ദര്‍ശിക്കാനുമാണ് ഇവര്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ നടപടിയെക്കുറിച്ച് അമേരിക്കന്‍ അധികൃതര്‍ പ്രത്യേക വിശദീകരണം നല്‍കിയില്ല. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് അധികൃതര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: