ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ പദ്ധതിയിട്ട ഭീകരന് 30 വര്‍ഷം തടവ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ കൊല ചെയ്യാന്‍ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് 30 വര്‍ഷത്തെ തടവുശിക്ഷ. നായ്മുര്‍ സക്കരിയ റഹ്മാന്‍ എന്നയാളാണ് 30 വര്‍ഷത്തേക്ക് ജയിലില്‍ അടച്ചത്. വളരെ അപകടകാരിയായ വ്യക്തിയാണ് ഇയാളെന്നും ജഡ്ജി പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് നടത്താനിരുന്ന ആത്മഹത്യാ സ്‌ഫോടനമാണ് ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ ഇടപെടല്‍ മൂലം തടഞ്ഞത്. 21 വയസ്സ് മാത്രമുള്ള റഹ്മാന് മുപ്പത് വര്‍ഷത്തെ തടവാണ് കോടതി വിധിച്ചിരിക്കുന്നത്.

ഐഎസുമായി ബന്ധമുള്ള നയ്മൂര്‍ എക്‌സ്‌പ്ലോസീവ് നിറച്ചതെന്നു കരുതിയ ഒരു ജാക്കറ്റും റക്ക്‌സാക്കും കൈവശപ്പെടുത്തുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് പിടിയിലാകുന്നത്. 10 ഡൗണിങ് സ്ട്രീറ്റിന്റെ ഗേറ്റില്‍ ബോംബ് വെച്ച് സുരക്ഷാ സൈനികരെ കൊന്നതിനു ശേഷം പ്രധാനമന്ത്രിയെ കത്തിയോ തോക്കോ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു 21കാരനായ നായ്മൂറിന്റെ പദ്ധതി. വടക്കന്‍ ലണ്ടനിലെ ഫിന്‍ച്ലിയില്‍ നിന്നുള്ളയാളാണ് നായ്മൂര്‍. മെട്രോപോളിറ്റന്‍ പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് നായ്മൂറിനെ പിടികൂടിയത്. 2017 ലെ വെസ്റ്റമിനിസ്‌റെര്‍ ആക്രമണത്തിന് ശേഷം അതീവ ജാഗ്രതയിലായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ റഹ്മാന്റെ ശ്രമം വിഫലമാക്കുകയായിരുന്നു.

ഇയാള്‍ വളരെ അപകടകാരിയാണെന്ന് വിധി പ്രസ്താവിച്ച ജഡ്ജി നിരീക്ഷിച്ചു. സമൂഹത്തിന് ദോഷമില്ലാത്ത ഒരാളായി നായ്മൂര്‍ എന്ന് മാറുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്നും കോടതി നിരീക്ഷിച്ചു. അവസരം ലഭിച്ചിരുന്നുവെങ്കില്‍ തീര്‍ച്ചയായും ആക്രമണം നടത്തുമായിരുന്നുവെന്ന് നയ്മൂര്‍ ശിക്ഷാവിധിക്കു ശേഷം പുറത്തു വന്നപ്പോള്‍ പ്രൊബേഷന്‍ ഓഫീസറോട് വെളിപ്പെടുത്തിയിരുന്നു. നേരത്തെ ഇയാള്‍ ഐസിസിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള വീഡിയോകളും മറ്റും നിര്‍മ്മിക്കുന്നതിലാണ് സമയം കണ്ടെത്തിയിരുന്നതെന്ന് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: