ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി, രണ്ടു പേര്‍ അറസ്റ്റില്‍

 

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വധിക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് തീവ്രവാദ ബന്ധമുള്ള രണ്ടു പേര്‍ അറസ്റ്റിലായതായി മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. 20 കാരനായ നാസിമുര്‍ സക്കറിയ, 21 കാരനായ മുഹമ്മദ് ആഖിബ് ഇമ്രാന്‍ എന്നിവരാണ് കഴിഞ്ഞയാഴ്ച അറസ്റ്റിലായത്. നാസിമുറിനെ വടക്കന്‍ ലണ്ടനില്‍ നിന്നും ആഖിബ് ഇമ്രാനെ സൗത്ത് ഈസ്റ്റ് ബര്‍മിംഗ് ഹാമില്‍ നിന്നും നവംബര്‍ 28നാണ് ഭീകരവിരുദ്ധ സ്‌ക്വഡ് പിടി കൂടിയത്. ഇവരെ ഇന്ന് വെസ്റ്റ് മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

പ്രധാനമന്ത്രി തെരേസ മേയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായും പോലീസിന്റെ ഇടപെടലിലൂടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. ഇവര്‍ ഡൗണിങ് സ്ട്രീറ്റില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് പോലീസ് പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിനെ തുടര്‍ന്ന് പ്രധാനമന്ത്രിക്കും ഓഫീസിനും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടയില്‍ ഒമ്പതു തവണ തെരേസ മേയ്ക്കെതിരെ വധശ്രമം നടന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ചൊവ്വാഴ്ച വ്യക്തമാക്കി.

ഈ വര്‍ഷം ബ്രിട്ടനില്‍ ഐസിസ് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് രാജ്യമാകമാനം പൊതുവെ കടുത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. തെരേസയെ വധിക്കാനുള്ള പദ്ധതി കൂടി വെളിച്ചത്ത് വന്നതോടെ ജാഗ്രതാ നിര്‍ദേശം കടുത്തതാക്കിയിട്ടുണ്ട്. ഈ മാര്‍ച്ചില്‍ ഖാലിദ് മസൂദ് എന്ന ജിഹാദി വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിഡ്ജിന് മുകളിലൂടെ കാര്‍ ഓടിച്ച് കാല്‍നടയാത്രക്കാരെ ഇടിപ്പിച്ച് പരുക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് പാര്‍ലിമെന്റിലേക്ക ്ഇരച്ച് കയറാന്‍ ഇയാള്‍ ശ്രമിക്കവെ പോലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. ഈ സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ജൂണില്‍ മാഞ്ചസ്റ്റര്‍ അരീനയിലെ സംഗീത പരിപാടിക്കിടെയുണ്ടായ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് തീവ്രവാദികള്‍ ലണ്ടന്‍ ബ്രിഡ്ജിന് മേലെ കൂടെ വാനോടിച്ച് ജനക്കൂട്ടത്തിന് നേരേക്ക് കയറ്റിയിരുന്നു. ഇതിന് പുറമെ ബറോ മാര്‍ക്കറ്റില്‍ ഇറങ്ങി അവര്‍ കത്തിക്കുത്ത് നടത്തുകയും ചെയ്തിരുന്നു. സെപ്റ്റംബറില്‍ ലണ്ടന്‍ ട്യൂബിലുണ്ടായ സ്ഫോടനത്തില്‍ 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ടെറല്‍ ലെവല്‍ ക്രിട്ടിക്കല്‍ ആയി ഉയര്‍ത്തിയിരുന്നു. ഏത് നിമിഷവും ഒരു ഭീകരാക്രമണം ഉണ്ടാവുമെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: