ബ്രിട്ടീഷ് തീരത്ത് മനുഷ്യനേക്കാള്‍ വലുപ്പത്തില്‍ ഒരു ജെല്ലിഫിഷ് : കടലില്‍ ഡൈവിങ്ങിനിടെയുള്ള കണ്ട കാഴ്ചയുടെ അമ്പരപ്പ് മാറാതെ ജൈവ ശാസ്ത്രജ്ഞ ലിസി ഡാലി

ലണ്ടന്‍ : യൂറോപ്പ്യന്‍ തീരങ്ങളില്‍ വലുതും, ചെറുതുമായ ജെല്ലിഫിഷുകള്‍ സാധാരണമാണെങ്കിലും മനുഷ്യനേക്കാള്‍ വലുപ്പമുള്ള ജെല്ലിഫിഷുകള്‍ കാണാറില്ല. അത്ലാന്റിക്- മെഡിറ്ററേനിയന്‍ കടലുകളില്‍ ബാരല്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ ജെല്ലിഫിഷുകള്‍ ഉണ്ടങ്കിലും തീരത്തോട് ചേര്‍ന്ന് ഇവയെ കാണാറുമില്ല. എന്നാല്‍ ബ്രിട്ടനിലെ കോണ്‍വാള്‍ തീരത്ത് മനുഷ്യനേക്കാള്‍ വലിപ്പമുള്ള ജെല്ലിഫിഷിനെയാണ് ലിസി ഡാലി എന്ന ഡൈവര്‍ കണ്ടെത്തിയത്. സമുദ്ര ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഫണ്ട് ശേഖരണാര്‍ത്ഥം സംഘടിപ്പിച്ച വൈല്‍ഡ് ഓഷ്യന്‍ വീക്കിന്റെ ഭാഗാമായാണ് ലിസിയും, ഒപ്പം ക്യമറാമാനും യുകെ തീരത്ത് ഡൈവിങ്ങിനിറങ്ങിയത്.

തീരത്ത് ഡൈവിങ് നടത്തുന്നതിനിടെയാണ് ദൂരെ നിന്ന് കൂറ്റന്‍ ജീവി തന്റെ സമീപത്തേക്ക് നീന്തി വരുന്നത് ലിസി ഡാലി കണ്ടത്. ജീവിയുടെ വലുപ്പം കണ്ട് അമ്പരന്നെങ്കിലും ഇത് ജെല്ലി ഫിഷ് ആണെന്ന് ഉറപ്പു വരുത്തി. ലിസി ഡാലി ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. തനിക്ക് ഇതിന്റെ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ലായിരുനെങ്കില്‍ ഈ സംഭവം വിശ്വസിക്കാന്‍ ആരും തയ്യാറാക്കിലായിരുന്നു എന്നും ലിസി പറയുന്നു. ഡൈവിങ്ങിനിടെ മുന്‍പും പലതവണ ജെല്ലിഫിഷുകളെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വലുപ്പമുള്ള ജെല്ലിഫിഷിനെ കാണുന്നതെന്ന് ലിസി വ്യക്തമാക്കി.

കഷ്ടിച്ച് ഒരു മില്ലീ മീറ്റര്‍ വലുപ്പം മാത്രമാണ് ഇവയ്ക്ക് കുഞ്ഞായിരിക്കുമ്പോള്‍ ഉണ്ടാകുക. ഈ കുഞ്ഞന്‍ ശരീരത്തില്‍ നിന്നാണ് ഇവ ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം മനുഷ്യരേക്കാള്‍ വലുപ്പത്തില്‍ വളരുന്നത്. സൂപ്ലാങ്ക്തണ്‍ മുതല്‍ ചെറു മത്സ്യങ്ങള്‍ വരെ ആഹാരമാക്കുന്ന ഇവയുടെ ജീവിത ശൈലി തന്നെയാകും സമുദ്രത്തില്‍ ജീവിയ്ക്കുന്ന ബാരല്‍ ജെല്ലിഫിഷുകള്‍ക്ക് കൂറ്റന്‍ ശരീരം നല്‍കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. അക്വേറിയത്തിലും മറ്റും ബാരല്‍ ജെല്ലിഫിഷുകളെ വളര്‍ത്താറുണ്ട്. പക്ഷെ മനുഷ്യര്‍ വളര്‍ത്തിയ ഒരു ജെല്ലി ഫിഷ് പോലും ഇത്ര വലുപ്പത്തില്‍ ഇതുവരെ വളര്‍ന്നിട്ടില്ല എന്നാണ് ഗവേഷകര്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: