ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനത്തിന് സുരക്ഷാ ഭീക്ഷണി: യാത്രക്കാരെ ഉടന്‍ ഒഴിപ്പിച്ചു

പാരിസ്: ബ്രിട്ടീഷ് എയര്‍വേയ്സിന്റെ വിമാനത്തിന് നേരെ സുരക്ഷാ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ച് വിമാനത്തിനുള്ളില്‍ പരിശോധന നടത്തി. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ ബി.എ 303 പാസഞ്ചര്‍ വിമാനം പാരീസില്‍ നിന്നും ഇന്ന് വെളുപ്പിന് ലണ്ടനിലേക്ക് പറന്നുയരുന്നതിന് മിനിറ്റുകള്‍ അവശേഷിക്കവെ ആണ് സുരക്ഷാ മുന്നറിയിപ്പ് ഉണ്ടായത്. പാരീസിലെ ചാള്‍സ് ഡി ഗാലി എയര്‍പോര്‍ട്ടിലാണ് യാത്രക്കാരെ നടുക്കിയ സംഭവം അരങ്ങേറിയത്.

വിമാനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന് ഉടന്‍ തന്നെ സുരക്ഷാ അലാറം മുഴക്കിയത് യാതക്കാരെ പരിഭ്രാന്തരാക്കി. ഉടന്‍ തന്നെ യാത്രക്കരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയ ശേഷം ബോംബ് സ്‌ക്വഡ് നടത്തിയ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് തെളിയുകയായിരുന്നു. തുടര്‍ന്ന് ഒരു മണിക്കൂറിനു ശേഷം വിമാനം ലണ്ടനിലേക്ക് യാത്ര തിരിക്കുകയായിരുന്നു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: