ബ്രിട്ടന് പിന്നാലെ അയര്‍ലണ്ടും ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കാനൊരുങ്ങുന്നു

2040 തോടെ പെട്രോള്‍, ഡീസല്‍ കാറുകളുടെ നിര്‍മ്മാണം നിര്‍ത്തലാക്കുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തിനു തൊട്ടു പുറകെ അയര്‍ലണ്ടും പ്രകൃതി സൗഹൃദ ഊര്‍ജ്ജ വാഹനങ്ങള്‍ സാര്‍വത്രികമാക്കാനൊരുങ്ങുന്നു. രാജ്യത്ത് കാലാവസ്ഥ മാറ്റം കൈകാര്യം ചെയ്യുന്ന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളായ സ്വീഡന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും ഈ പാതയിലാണ്. ഇത്തരം വാഹനങ്ങള്‍ക്ക് നല്‍കി വരുന്ന സബ്സിഡി ഒഴിവാക്കാനുള്ള നിര്‍ദ്ദേശവും ഉടന്‍ വന്നേക്കും.

ഇന്ധനങ്ങളുടെ നികുതി സര്‍ക്കാരിന്റെ വലിയൊരു വരുമാന സ്രോതസ്സ് ആണെന്നിരിക്കെ ഇത്തരം എഞ്ചിനുകള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതോടെ നികുതി ഇല്ലാതായി മാറും. അതുകൊണ്ട് തന്നെ പ്രകൃതി സൗഹൃദ വാഹങ്ങള്‍ക്ക് നല്‍കി വരുന്ന ഇളവുകള്‍ ഇല്ലാതാക്കേണ്ടിയും വരും. തുടര്‍ന്ന് വാഹനങ്ങളുടെ വില കുതിച്ചുയരുകയും ചെയ്യും.

ഇന്ധന ടാങ്കുകള്‍ ഇല്ലാതാകുന്നതോടെ പ്രതിവര്‍ഷം 1 ബില്യണ്‍ യൂറോ നഷ്ടം ഉണ്ടാകുന്നതു നികത്തണമെങ്കില്‍ കാറുകളുടെ നികുതി വില ഉയര്‍ത്തുക എന്നൊരു വഴി മാത്രമായിരിക്കും സര്‍ക്കാരിന് മുന്നിലുണ്ടാകുന്നത്. കാലാവസ്ഥ വ്യതിയാന കരാറിന്റെ ഭാഗമായി ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കേണ്ടിയും വരും. ഇങ്ങനെ വരുമ്പോള്‍ രാജ്യത്തിനുണ്ടാകുന്ന നഷ്ടം മുന്‍കൂട്ടി കണ്ടുകൊണ്ട് ഐറിഷ് ക്ലൈമറ്റ് ആക്ഷന്‍ ഗ്രൂപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളെല്ലാം തന്നെ ഇപ്പോള്‍ പ്രകൃതി സൗഹൃദ വാഹങ്ങള്‍ നിലത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: