ബ്രിട്ടന് ഇനിയും മടങ്ങിവരാമെന്ന് യൂറോപ്യന്‍ യൂണിയന്‍

 

ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പുരോഗമിക്കവേ ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനിലേക്ക് തിരിച്ച് വിളിച്ച് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമാര്‍. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടാസ്‌കും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ ജീന്‍ ക്ളൗഡ് ജങ്കാറും സംസാരിച്ചത്. സമയം അതിക്രമിച്ചെങ്കിലും ഇപ്പോഴും ബ്രിട്ടന്റെ മനസ്സ് മാറ്റാമെന്നാണ് ഡൊണാള്‍ഡ് ടാസ്‌ക് പറഞ്ഞത്. ഡൊണാള്‍ഡ് ടാസ്‌കിനെ പിന്താങ്ങി ജങ്കാറും ബ്രിട്ടനെ ഇയുവിലേക്ക് സ്വാഗതം ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തില്‍ ബ്രിട്ടന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ബ്രെക്സിറ്റ് യാഥാര്‍ഥ്യമാകുമെന്നും ഫ്രാന്‍സിലെ സ്ട്രാറ്റ്സ്ബര്‍ഗില്‍ ടസ്‌ക് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളോടു പറഞ്ഞു. 2019 മാര്‍ച്ച് 29 നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത്.

രണ്ടാമതൊരു റഫറണ്ടത്തിന്റെ സാധ്യതകള്‍ തുറന്ന് കൊണ്ടാണ് ഇയു നേതാക്കള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചത്. നേരത്തേ യുകിപ് നേതാവ് നൈജില്‍ ഫരാഗും രണ്ടാമതൊരു റഫറണ്ടത്തിന്റെ ആവശ്യകത മുന്നോട്ട് വച്ചിരുന്നു. പിന്നീടത് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് ഇയു നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ചു. നിലവിലെ രീതിയനുസരിച്ച് ബ്രെക്‌സിറ്റുമായി മുന്നോട്ട് പോകുമെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

ഡികെ

 

 

Share this news

Leave a Reply

%d bloggers like this: