ബ്രിട്ടന്‍ ഏകീകൃത യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോവേണ്ടതില്ലെന്ന് എംപിമാര്‍

ബ്രക്സിറ്റ് ജനഹിത പരിശോധന ഫലം നടപ്പിലാക്കുന്നതിനായി ബ്രിട്ടന്‍ ഏകീകൃത യൂറോപ്യന്‍ യൂണിയന്‍ മാര്‍ക്കറ്റ് ഉപേക്ഷിക്കേണ്ടതില്ലെന്ന് ബ്രിട്ടീഷ് എംപിമാര്‍. എല്ലാ രാഷ്ട്രീയകക്ഷികളുടേയും എംപിമാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്നും ബ്രിട്ടന്‍ പുറത്തുപോകുമെന്ന തെരേസാ മേയുടെ തീരുമാനത്തിന് വിരുദ്ധമാണ് എംപിമാരുടെ അഭിപ്രായം.

ബ്രിട്ടന്‍ ഇയു സിംഗിള്‍മാര്‍ക്കറ്റില്‍ തുടരാന്‍ ശ്രമിച്ചാല്‍ അതിനര്‍ത്ഥം ബ്രിട്ടന് മേല്‍ വീണ്ടും ഇയു നിയമങ്ങള്‍ ബാധകമാകും എന്നാണ് അര്‍ത്ഥമെന്നും അതിനാല്‍ ഇയുവില്‍ നിന്ന് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ പിന്‍വാങ്ങുമെന്നുമാണ് തെരേസാ മേയ് ഈ മാസം ആദ്യം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സര്‍വ്വേഫലം വ്യക്തമാക്കുന്നത് ഭൂരിഭാഗം എംപിമാരും വ്യക്തിപരമായ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിപ്പുള്ളവരാണ് എന്നാണ്. എന്നാല്‍ പാര്‍ട്ടി വിപ്പിനും പൊതുജന അഭിപ്രായത്തിനും വിരുദ്ധമാകുമെന്ന ഭയത്താല്‍ പലരും അഭിപ്രായങ്ങള്‍ പുറത്തുപറയാന്‍ തയ്യാറാകാതിരിക്കുകയാണെന്നും സര്‍വ്വേഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഇയു വിരുദ്ധ എംപിമാര്‍ ബ്രിട്ടന്‍ ഇയു വിടണമെന്ന ആവശ്യം മാത്രം ഉന്നയിക്കുമ്പോള്‍ എതിര്‍പക്ഷക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് വിഭജിച്ച് നില്‍ക്കുകയാണ്. ലീവ് എംപിമാരില്‍ 72 ശതമാനവും കുടിയേറ്റം നിയന്ത്രിക്കുക എന്ന ആവശ്യത്തിനാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ റിമെയ്ന്‍ എംപിമാര്‍ സിംഗിള്‍ മാര്‍ക്കറ്റ്, കുടിയേറ്റം, ഇയു ബഡ്ജറ്റ് വിഷയം എന്നീ വിവിധ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ്.

ലീവ് എംപിമാരെല്ലാവരും തന്നെ ബ്രക്സിറ്റിന് ശേഷം യുകെയുടെ അവസരങ്ങള്‍ വിശാലമാണ് എന്ന് വിശ്വസിക്കുന്നവരാണ്. ബ്രക്സിറ്റിന് ശേഷം ചൈന അടക്കമുള്ള രാജ്യങ്ങളുമായി വളരെ എളുപ്പത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പുവെയ്ക്കാന്‍ സാധിക്കുമെന്ന് ലീവ് വോട്ടുകാര്‍ വിശ്വസിക്കുമ്പോള്‍ ഇക്കാര്യത്തില്‍ റിമെയ്ന്‍ എംപിമാര്‍ നാലിലൊന്ന് ശതമാനം പേരെ വിശ്വസിക്കുന്നുള്ളൂ.

എ എം

Share this news

Leave a Reply

%d bloggers like this: