ബ്രിട്ടനില്‍ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരോധിക്കുന്നു

ബ്രിട്ടനില്‍ പുതിയ പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുന്നു. ബ്രിട്ടനില്‍ വര്‍ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ കര്‍ശന നടപടി.

2040-ഓടെ രാജ്യത്ത് പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ചെറിയതോതില്‍ ബാറ്ററി കരുത്തില്‍ ഓടുന്ന ഹൈബ്രിഡ് കാറുകളും വാനുകളും നിരോധനത്തില്‍പ്പെട്ടും. നിലവില്‍ ക്രമാധീതമായി ഉയര്‍ന്ന വായു മലിനീകരണം വര്‍ഷംതോറും ബ്രിട്ടനില്‍ നിരവധി ആളുകളുടെ ജീവനെടുക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഇതോടെ ബദല്‍ മാര്‍ഗത്തില്‍ 2040-നു ശേഷം ഇലക്ട്രിക് കാറുകള്‍ മാത്രമേ ബ്രിട്ടണില്‍ പുതുതായി പുറത്തിറങ്ങുകയുള്ളു. പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന് 255 മില്ല്യണ്‍ പൗണ്ട് പ്രാദേശിക കൗണ്‍സിലുകള്‍ക്ക് ഫണ്ട് അനുവദിച്ചതായി ബ്രിട്ടണ്‍ പരിസ്ഥിതി വകുപ്പ് സെക്രട്ടറി അറിയിച്ചു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: