ബ്രിട്ടനില്‍ തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് മുന്‍തൂക്കം

ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് നടന്ന വോട്ടെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ഇതുവരെയുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്കാണ് നേരിയ മുന്‍തൂക്കം. അതേസമയം ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നാണ് സൂചന.

ഏറ്റവും പുതിയ ഫലസൂചനകളനുസരിച്ച് പ്രധാനമന്ത്രി തെരേസ മെയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 313 സീറ്റുകളില്‍ മുന്നേറുകയാണ്. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 260 സീറ്റുകളില്‍ മുന്നിലാണ്. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി 35 ഉം, ലിബറല്‍ ഡെമോക്രാറ്റുകള്‍ 12 സീറ്റും നേടിയിട്ടുണ്ട്.

പാര്‍ട്ടിക്ക് തിരിച്ചടി നേരിട്ടെങ്കിലും തെരേസ മേയ് അവരുടെ പാര്‍ലമെന്റ് മണ്ഡലമായ മെയ്ഡന്‍ ഹെഡില്‍ വിജയിച്ചു. ജനവിധി കണക്കിലെടുത്ത് പ്രധാനമന്ത്രി തെരേസ മെയ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് ജെര്‍മി കൊര്‍ബെയിന്‍ ആവശ്യപ്പെട്ടു. 650 അംഗ പാര്‍ലമെന്റില്‍ 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

15 ലക്ഷം ഇന്ത്യന്‍ വംശജരുള്‍പ്പെടെ നാലു കോടി 69 ലക്ഷം വോട്ടര്‍മാരാണ് വിധി നിര്‍ണയത്തില്‍ പങ്കാളികായത്. 56 ഇന്ത്യന്‍ വംശജരുള്‍പ്പെടെ 3,300 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോള്‍ തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അടുത്തിടെയുണ്ടായ ഭീകരാക്രമണങ്ങളാണ് തെരേസ മെയ് സര്‍ക്കാരിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒരു പാര്‍ട്ടിയ്ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും വോട്ടെടുപ്പിന് പിന്നാലെ ബിബിസി നടത്തിയ അഭിപ്രായ സര്‍വെ വ്യക്തമാക്കിയിരുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: