ബ്രിട്ടനില്‍ ഇന്ത്യക്കാരുടെ പിന്തുണ നേടാന്‍ ഹിന്ദിഗാനം പുറത്തിറക്കി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി

ബ്രിട്ടനില്‍ ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന പൊതുതെരെഞ്ഞടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ ഇന്ത്യക്കാരുടെ പിന്തുണ നേടാന്‍ ഹിന്ദിയില്‍ പ്രചാരണഗാനം പുറത്തിറക്കി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി. ബ്രിട്ടനില്‍ 16 ലക്ഷം ഇന്ത്യക്കാരാണുള്ളത്. കണ്‍സര്‍വേറ്റിവ് ഫ്രണ്ട്‌സ് ഓഫ് ഇന്ത്യയും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബിസിനസുകാരന്‍ രഞ്ജിത് എസ്. ബക്‌സിയും ചേര്‍ന്നാണ് ‘തെരേസ കി സാത്’ എന്ന ഗാനം നിര്‍മിച്ചിരിക്കുന്നത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ബ്രിട്ടെന്റ പ്രധാനമന്ത്രിയായി തെരേസ മേയെ പിന്തുണക്കാന്‍ ഇന്ത്യന്‍ വോട്ടര്‍മാരോട് ആവശ്യപ്പെടുന്നതാണ് ഗാനത്തിന്റെ ഉള്ളടക്കം.

മേയ്ക്കുള്ള ഓരോ വോട്ടും ബ്രിട്ടനെ ശക്തിപ്പെടുത്താനുള്ളതാണെന്നും ഇതിന്റെ ഗുണങ്ങള്‍ രാജ്യത്താകമാനമുള്ള ഏവര്‍ക്കും ലഭിക്കുമെന്നും ഗാനം പുറത്തിറക്കിയ സംഘം അഭിപ്രായപ്പെട്ടു. ഇന്ത്യയുമായി ശക്തമായ വ്യവസായപങ്കാളിത്തം രൂപപ്പെടുത്താനും ബ്രിട്ടനിലെ ഇന്ത്യന്‍സമൂഹവുമായി സജീവമായി ഇടപെടാനും മേയ് ആഗ്രഹിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഗാനത്തിന്റെ രചന, സംഗീതം, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് പണ്ഡിറ്റ് ദിനേശാണ്. നവിന്‍, കുന്ദ്ര, റുബയത് ജഹന്‍, ഉര്‍മി ചക്രബര്‍ത്തി, രാജ കാസഫ്, കേതന്‍ കന്‍സ്ര എന്നിവരാണ് ഗാനം ആലപിച്ചത്.

മിലന്‍ ഹന്ദ, ക്രിസ് നോളന്‍, മൗരോ എന്നിവരും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മുമ്പ് 2015 േമയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണിനെ പിന്തുണക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ട് ഇതേ സംഘം ഗാനം പുറത്തിറക്കിയിരുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: