ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന പദവി ഇന്ത്യാക്കാരന്

ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്ടര്‍ എന്ന പദവി ഇന്ത്യക്കാരനായ അര്‍പ്പന്‍ ധോഷിക്ക് സ്വന്തം. ബ്രിട്ടനിലെ ഷെഫീല്‍ഡ് സര്‍വ്വകലാശാലയില്‍ നിന്നുമാണ് അര്‍പ്പന്‍ എംബിബിഎസ് കരസ്ഥമാക്കിയത്. 21 വയസുമാത്രം പ്രായമുള്ള അര്‍പ്പന്‍ അടുത്ത മാസം വടക്കു കിഴക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്കില്‍ ഡോക്ടറായി ജോലിയില്‍ പ്രവേശിക്കും.

21 വയസും 335 ദിവസവുമായിരിക്കെയാണ് അര്‍പ്പന്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. നേരത്തെ 2010ല്‍ ഈ റെക്കോര്‍ഡ് മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയില്‍ നിന്നും എംബിബിഎസ് കരസ്ഥമാക്കിയ റാച്ചല്‍ ഫയേ ഹില്ലിനൊപ്പമായിരുന്നു. അദ്ദേഹം 21 വയസും 352 ദിവസവുമുള്ളപ്പോളാണ് എംബിബിഎസ് സ്വന്തമാക്കിയത്.

യുകെയിലെ ഏറ്റവും പ്രായം കുറത്ത ഡോക്ടര്‍ താനാണെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് അര്‍പ്പന്‍ പറയുന്നു. മാതാപിതാക്കളുടെ പൂര്‍ണ പിന്തുണയാണ് വിജയത്തിനു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സ്വദേശിയായ അര്‍പ്പന്‍ മാതാപിതാക്കളോടൊപ്പം ഫ്രാന്‍സിലാണ് താമസിക്കുന്നത്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: