ബ്രിട്ടണില്‍ നാല് ഭീകരര്‍ അറസ്റ്റില്‍, ലക്ഷ്യമിട്ടത് ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍

 

ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ ലക്ഷ്യമിട്ട് വന്ന നാല് ഐഎസ് തീവ്രവാദികളെ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് രഹസ്യ പോലീസ് തകര്‍ത്തു. രഹസ്യ പോലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പദ്ധതി പൊളിച്ചത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങാം തുടങ്ങി എല്ലാ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി. റെയ്ഡിലൂടെയാണ് നാലു പേരെ കസ്റ്റഡിയിലെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

പിടിയിലായ നാലു പേര്‍ക്കും ഇസ്ലാമിക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ലണ്ടന്‍, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ക്രിസ്മസ്, ന്യൂയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

അതേസമയം ചെസ്റ്റര്‍ഫീല്‍ഡിലെ ഒരു വീട്ടില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചെത്തിയ പോലീസ് സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കുകയും ചെയ്തു. കൂടുതല്‍ പേര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഇവിടെ നിന്നാണ് 31 കാരനെ പിടി കൂടിയത്. ആന്‍ഡി സാമി സ്റ്റാര്‍ എന്നയാളാണ് പിടിയിലായത്. ക്രിസ്മസ് ആഘോഷിച്ച് നടന്നിരുന്ന സ്റ്റാര്‍ ഒരു സുപ്രഭാതത്തില്‍ കടുത്ത മുസ്ലീം വിശ്വാസത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മുന്‍ കാമുകി ആന്‍ഡി സാമിവ്യക്തമാക്കുന്നു. പത്ത് വര്‍ഷം മുന്‍പ് ഇറാഖില്‍ നിന്നും അഭയാര്‍ത്ഥിയായി ബ്രിട്ടനില്‍ എത്തിയ സ്റ്റാറിന് മുന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് പൗരത്വം ലഭിക്കുന്നത്.

ക്രിസ്മസ് , പുതുവത്സര ആഘോഷം പ്രമാണിച്ചു യുകെയില്‍ ഭീകരാക്രമണം നടത്താന് ഐഎസ് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങാം തുടങ്ങി എല്ലാ നഗരങ്ങളിലും സുരക്ഷ ശക്തമാക്കി.

http://rosemalayalam.com/%E0%B4%AF%E0%B5%82%E0%B4%B1%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%B0/

ഡികെ

 

Share this news

Leave a Reply

%d bloggers like this: