ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു; ഇന്ത്യക്ക് അഭിമാന നേട്ടം

കാലാവധി വര്‍ധിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികതയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് ക്രൂയ്‌സ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തുള്ള ചാന്ദിപൂര്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച്ച രാവിലെ 10:40 നാണ് വിക്ഷേപിച്ചത്. ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ഈ മിസൈലിന്റെ വിക്ഷേപണം. രാവിലെ 10.40 ന് ചാന്ദിപുരില്‍ നടന്ന വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വ്യക്തമാക്കി. ബ്രഹ്മോസ് സംഘവും ഡിആര്‍ഡിഒ ഗവേഷകരും ചേര്‍ന്നു തയാറാക്കിയ സാങ്കേതികതയാണ് ഇത്തവണ പരീക്ഷിച്ചത്.

10-15 വര്‍ഷം വരെ കാലാവധി വര്‍ധിപ്പിക്കന്‍ ബ്രഹ്മോസിന് കഴിയും. ബ്രഹ്മോസ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ മിസൈലാണെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. മിസൈലിന്റെ കാലാവധി വര്‍ധിപ്പിക്കുന്നതിനുള്ള സാങ്കേതികതയാണു സംഘം തയാറാക്കിയത്. ഇതാദ്യമായാണ് ഇത്തരമൊരു സാങ്കേതികത ഇന്ത്യയില്‍ വികസിപ്പിച്ചെടുക്കുന്നത്. ഗവേഷകരെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അഭിനന്ദിച്ചു. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കാലത്തേക്ക് ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ ഗുണം. ഇതുവഴി ബ്രഹ്മോസ് മിസൈലിനു വേണ്ടിയുള്ള സൈന്യത്തിന്റെ ചെലവിലും ഏറെ കുറവു വരുത്താനാകും.

ഇന്ത്യന്‍ സായുധ സേനയുടെ പട്ടികയിലുള്ള മിസൈലുകള്‍ പുനസ്ഥാപിക്കുന്നതില്‍ വലിയ നേട്ടങ്ങള്‍ക്ക് ഈ പരീക്ഷണവിജയം കാരണമാവുമെന്നും അവര്‍ പറഞ്ഞു. കര, വായു, കടല്‍ എന്നിവിടങ്ങളില്‍നിന്നു കൂടാതെ സമുദ്രാന്തര്‍ഭാഗത്തുനിന്നും ബ്രഹ്മോസ് വിക്ഷേപിക്കാനാകും. ലോകത്തിലെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ കഴിഞ്ഞ വര്‍ഷം സുഖോയ്-30 എംകെഐ യുദ്ധവിമാനത്തില്‍നിന്നു വിക്ഷേപിച്ചും ഇന്ത്യ പേരെടുത്തിരുന്നു. നവംബറില്‍ നടത്തിയ പരീക്ഷണത്തില്‍ ബംഗാള്‍ ഉള്‍ക്കടലിലെ ‘ലക്ഷ്യ’ത്തെയും മിസൈല്‍ തകര്‍ത്തു. കരയില്‍ നിന്നും കപ്പലില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസ് മിസൈലുകള്‍ ഇതിനോടകം ഇന്ത്യന്‍ സൈന്യത്തിനു സ്വന്തമായുണ്ട്. പുതിയ പരീക്ഷണത്തിലൂടെ ഇത് വ്യോമസേനയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണു രാജ്യം.

ഡികെ

Share this news

Leave a Reply

%d bloggers like this: