ബ്രസീലില്‍ 91,000 സിക്ക വൈറസ് ബാധിതര്‍

ബ്രസീലിയ: മൈക്രോസെഫാലി എന്ന ജന്മവൈകല്യത്തിനു കാരണമാകുന്ന സിക്ക വൈറസ് ബാധിതരുടെ എണ്ണം 91,000 ആയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനുവരി മൂന്നിനും ഏപ്രില്‍ മൂന്നിനും മധ്യേയുള്ള കാലയളവില്‍ 91,387 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതത്. ഇതില്‍ ഭൂരിഭാഗം പേരും രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലുള്ളവരാണ്. കൊതുകു പടര്‍ത്തുന്ന വൈറസ് മൂന്നു പേരുടെ മരണത്തിനുകാരണമായതായും അധികൃതര്‍ അറിയിച്ചു.

ചികുന്‍ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്ന കൊതുകാണു സിക്കയും പരത്തുന്നത്. തലച്ചോറിനെയും നട്ടെല്ലിനേയും ബാധിക്കുന്ന അക്യൂട്ട് ഡിസ്സെമിനേറ്റഡ് എന്‍സിഫാലോമിയെലിറ്റിസ് എന്ന അവസ്ഥയ്ക്കും വൈറസ് കാരണമാകുന്നുവെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്. ലൈംഗീക ബന്ധത്തിലൂടെയും വൈറസ് പകരുമെന്നും കണ്ടെത്തിയിരുന്നു.രോഗത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും നിലവില്‍ മരുന്നില്ലെന്നതായും ആശങ്ക വര്‍ധിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: