ബ്രക്സിറ്റ് വരുന്നതോടെ യൂറോപ്പിലേക്കുള്ള വ്യോമഗതാഗതം അനശ്ചിതത്വത്തില്‍

ലണ്ടന്‍: ബ്രക്സിറ്റ് നയത്തില്‍ ഭേദഗതി കൊണ്ടുവന്നില്ലെങ്കില്‍ യു.കെയില്‍ നിന്നും യൂറോപ്പിലേക്കും തിരിച്ചും വിമാന സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് റൈന്‍ എയര്‍ മുന്നറിയിപ്പ് നല്‍കി. യു.കെയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ഓപ്പണ്‍ സ്‌കൈ എന്നറിയപ്പെടുന്ന വ്യോമഗതാഗത കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുമെന്നു റൈന്‍ എയര്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ കെന്നി ജേക്കബ് അറിയിച്ചു.

ഇ.യുവില്‍ നിന്നും വേര്‍പിരിയുന്നുവെന്ന് ഔദ്യോഗിക രേഖ ബ്രസല്‍സില്‍ ഇന്നലെ ലഭിച്ചു കഴിഞ്ഞു. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വേറിട്ട മറ്റൊരു രാജ്യമായി മാറിയ ബ്രിട്ടന് ഇതില്‍പ്പെടുന്ന രാജ്യങ്ങളിലേക്ക് പ്രത്യേക എയര്‍ലൈന്‍ നിയമമില്ലാതെ വിമാനമിറക്കാന്‍ കഴിയില്ല. യു.കെയിലെ 19 എയര്‍പോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന റൈന്‍ എയര്‍ ഈ വര്‍ഷം 44 യു.കെ യാത്രക്കാരെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ എത്തിച്ചിട്ടുണ്ട്. 3000 യു.കെ ജീവനക്കാര്‍ റൈന്‍ എയറില്‍ ജോലിയും ചെയ്യുന്നുണ്ട്. റൈന്‍ എയറിനെ കൂടാതെ ഈസിജെറ്റ്, ലുഫ്ത്താന്‍സ എയര്‍ സര്‍വീസുകളും ഈ പ്രശ്‌നത്തില്‍ ബ്രിട്ടന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

 

എ എം

Share this news

Leave a Reply

%d bloggers like this: