‘ബ്രക്സിറ്റ് വന്നാലും സഞ്ചാര സ്വാതന്ത്ര്യം ലഭിച്ചെ മതിയാകു’ അതിര്‍ത്തിയില്‍ രോഷം ആളിക്കത്തുന്നു

ബ്രക്സിറ്റ് പ്രാവര്‍ത്തികമായാല്‍ റിപ്പബ്ലിക്ക് ഓഫ് അയര്‍ലന്റിന്റെയും, വടക്കന്‍ അയര്‍ലന്റിന്റെയും അതിര്‍ത്തിയിലുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്നതിനാല്‍ ഇപ്പോഴും ഇക്കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ചെക്ക്പോസ്റ്റുകളില്‍ ബ്രിട്ടന്‍ ഇപ്പോള്‍ത്തന്നെ ചെറിയ തോതില്‍ അതിര്‍ത്തി നിയമങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയത് അയര്‍ലണ്ടുകാര്‍ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കാര്‍ഷിക, വ്യാവസായിക ആവശ്യങ്ങള്‍ക്കായി അതിര്‍ത്തികടന്ന് സഞ്ചരിക്കുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് വേണമെന്ന നിബന്ധന ചെക്ക് പോസ്റ്റുകളില്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്.

തെക്ക്-വടക്കന്‍ അയര്‍ലണ്ടിലെ സാന്‍ധാരണക്കാരന്റെ തൊഴിലും ജീവിതവും അവസാനിപ്പിക്കുന്ന ബ്രക്സിറ്റ് അതിര്‍ത്തി നിയമങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൂറോളം സമരാംഗങ്ങള്‍ റാവന്‍ഡെയ്ല്‍, ലോത്ത് കൗണ്ടി എന്നിവിടങ്ങളില്‍ പ്രധിഷേധ പ്രകടങ്ങള്‍ നടത്തിക്കഴിഞ്ഞു. ‘അതിര്‍ത്തിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ഞങ്ങളുടെ അവകാശമാണ്’- ഇതാണ് ഇവരുടെ മുദ്രാവാക്യം. ഇവിടങ്ങളില്‍ താമസിക്കുന്നവരുടെ ജീവിതം അവസാനിപ്പിക്കുന്ന തരത്തിലുള്ള നിയമങ്ങളില്‍ നിന്നും ബ്രിട്ടന്‍ പിന്മാറണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

യൂറോപ്പ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോയതോടെ യു.കെ തങ്ങളുടെ അതിര്‍ത്തി നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കിയിരുന്നു. ഇതിനു പുറകെ അതിര്‍ത്തയിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് പ്രയാസമുണ്ടാകുന്ന തരത്തില്‍ ചെക്ക്പോസ്റ്റ് പരിശോധനകളും, ഉദ്ദ്യോഗസ്ഥരുടെ കര്‍ക്കശ നിലപാടുകളിലും പ്രധിഷേധിച്ചാണ് ഒരു വിഭാഗം സമരത്തിനൊരുങ്ങിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐറിഷ് പ്രധാനമന്ത്രി തെരേസ മേയുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബ്രിട്ടന്‍ നിലപാടുകളില്‍ അയവ് വരുത്തിയിട്ടില്ല. യൂറോപ്പ്യന്‍ യുണിയന്റേതായി ഒരു ബന്ധവും നിലനില്‍ക്കാന്‍ ബ്രിട്ടന്‍ ആഗ്രഹിക്കുന്നില്ല എന്ന മേയുടെ ഉറച്ച തീരുമാനത്തില്‍ തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ തകര്‍ക്കപ്പെടുകയാണെന്ന് സമരാനുകൂലികള്‍ ആരോപിക്കുന്നു.

 

 

 

ഡി കെ

Share this news

Leave a Reply

%d bloggers like this: