ബ്രക്സിറ്റ് ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമെന്ന് തെരേസ മേയ്; വഴി മുടക്കാന്‍ ബ്രസല്‍സ്

യൂറോപ്യന്‍ യൂണിയനില്‍ നിന്നു ബ്രിട്ടന്‍ പിന്മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് അനുവാദം നല്‍കുന്ന ബില്‍ പാസായത് അഭിമാന മുഹൂര്‍ത്തമാണെന്ന് പ്രധാനമന്ത്രി തെരേസ മേ. ഹൌസ് ഓഫ് കോമണ്‍സില്‍ എംപിമാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തെരേസ മേഇക്കാര്യം പറഞ്ഞത്. ബ്രിട്ടന്റെ ആകെ നന്മയ്ക്ക് ബ്രെക്‌സിറ്റ് വഴി തെളിക്കുമെന്ന് പറഞ്ഞ മേ അതിര്‍ത്തികള്‍ക്കും നിയമങ്ങള്‍ക്കും മേല്‍ ബ്രിട്ടന് സ്വതന്ത്രാധികാരം ലഭിക്കുമെന്നും വ്യക്തമാക്കി.

ആറുമാസ കാലാവധി നിശ്ചയിച്ചുകൊണ്ടാണ് ബ്രെക്‌സിറ്റിലേക്കു നീങ്ങുന്നതെന്നും തെരേസ മേ എംപിമാരെ അറിയിച്ചു. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും വേണ്ടി വരുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയാണ് ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റെിന്റെ ഇരുസഭകളും പാസാക്കിയത്. എലിസബത്ത് രാജ്ഞി ഒപ്പിട്ടാല്‍ തെരേസ മേയ്ക്ക് ബ്രെക്‌സിറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങാനാകും. യൂറോപ്യന്‍ യൂണിയനില്‍നിന്നു പിരിയുമ്പോള്‍ തിരിച്ചു കിട്ടുന്ന അധികാരങ്ങള്‍ സ്‌കോട്ട്‌ലാന്‍ഡ് അടക്കം എല്‌ളാ പ്രവിശ്യകള്‍ക്കും ലഭിക്കുമെന്ന് മേ നേരത്തെ വ്യക്തമാക്കിയിരുന്നു.

ബ്രെക്സിറ്റ് നടപ്പാക്കുന്നതിന് പാര്‍ലമെന്റിന്റെ അനുമതി വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് 135-ന് എതിരെ 275 വോട്ടിന് ബില്ലില്‍ മാറ്റം ആവശ്യമില്ല എന്ന തീരുമാനത്തിലേക്ക് ഹൗസ് ഓഫ് ലോര്‍ഡ്‌സും എത്തുകയായിരുന്നു. മാര്‍ച്ച് 31-ന് മുന്‍പ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞിരുന്നു. പിന്നാലെ ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള പൗരന്മാരുടെ അവകാശം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായി. ഇതേ തുടര്‍ന്നാണ് വിഷയം പാര്‍ലമെന്റിന്റെ പരിഗണനയില്‍ എത്തിയത്. ഹൗസ് ഓഫ് കോമണ്‍സില്‍ ബില്ലില്‍ മാറ്റം വേണമെന്ന് 287 പേര്‍ പറഞ്ഞപ്പോള്‍ മാറ്റം ആവശ്യമില്ലെന്ന് 335 പേരും പറഞ്ഞു. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നുള്ളത് ബ്രിട്ടനില്‍ നിയമത്തിന്റെ ഭാഗമായി. ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 50 പ്രകാരമാകും ബ്രെക്‌സിറ്റ് നടപടി ക്രമങ്ങള്‍ക്ക് തെരേസ മേ തുടക്കമിടുക.

അതിനിടെ യുകെ ബ്രെസ്‌കിറ്റിലൂടെ യൂറോപ്പ്യന്‍ യുണിയന്‍ വിട്ട് പോകുന്നതിനു പകരം നഷ്ടപരിഹാരം നല്‍കണമെന്ന ബ്രസ്സല്‍സിന്റെ ആവശ്യം തെരേസ മേയ് നിരാകരിച്ചു. ഈ ഡിവോഴ്സില്‍ നഷ്ടപരിഹാരം ഒന്നുമില്ലെന്ന് തീര്‍ത്ത് പറഞ്ഞാണ് പ്രധാനമന്ത്രി പുതിയ സംഘര്‍ഷത്തിന് തിരികൊളുത്തിയത്. ആര്‍ട്ടിക്കിള്‍ 50 പ്രകാരമുള്ള വിലപേശല്‍ യൂണിയനുമായി ആരംഭിക്കാനിരിക്കവെയാണ് കടുത്ത നിലപാടുകളുമായി ബ്രസല്‍സ് രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ യുറിപ്പിന്‍ യൂണിയനില്‍ നിന്നുളള യുകെ യുടെ വേര്‍പെടല്‍ അത്രയ്ക്ക് എളുപ്പമാവില്ലെന്നാണ് നിരീക്ഷകരുടെ വാദം.

 

 

എ എം

Share this news

Leave a Reply

%d bloggers like this: