ബ്രക്സിറ്റ് നടപടികള്‍ പൂര്‍ത്തിയായാലും അയര്‍ലണ്ടുകാര്‍ക്ക് ബ്രിട്ടനില്‍ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുമെന്ന് തെരേസ മേയ്

യൂറോപ്യന്‍ യൂണിയനുമായി വിട്ടുപോകുമ്പോഴും അയര്‍ലണ്ടുകാര്‍ക്ക് പരിഗണന നല്‍കുന്ന നിയമ ഭേദഗതിക്ക് തയ്യാറെടുക്കുകയാണ് ബ്രിട്ടന്‍. ഐറിഷുകാര്‍ക്ക് അതിര്‍ത്തി പ്രദേശങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പരസ്യമായി തന്നെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്കും അയര്‍ലണ്ടുകാര്‍ക്കും ഒരുപോലെ സ്വാതന്ത്ര്യം നല്‍കുന്ന സ്വതന്ത്ര മേഖല രൂപപ്പെടുത്തുമെന്ന വാഗ്ദാനമാണ് തെരേസ മേയ് നല്‍കിയിരിക്കുന്നത്.

ഇത് ഐറിഷ് പൗരന്മാര്‍ക്ക് യുകെയില്‍ സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കും. ബ്രിട്ടീഷ് പൗരന്മാര്‍ക്ക് തിരിച്ചും അയര്‍ലന്‍ഡില്‍ തൊഴില്‍ ചെയ്യാനുള്ള സാവകാശമാണ് പുതിയ പ്രഖ്യാപനത്തിലൂടെ ഉണ്ടായിരിക്കുന്നത്.

വടക്കന്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി നിയന്ത്രണം തെക്ക്-വടക്കന്‍ ഐറിഷുകാര്‍ക്ക് കടുത്ത ആഘാതമേല്‍പ്പിക്കുമെന്ന് ഐറിഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസത്തെ വടക്കന്‍ അയര്‍ലന്‍ഡ് സന്ദര്‍ശനത്തിനിടയില്‍ അഭിപ്രായപ്പെട്ടിരുന്നു. അതിര്‍ത്തികളില്‍ ചരക്ക് സേവന ഗതാഗതത്തിന് സി.സി.ടി.വി ക്യാമറകളും ഓട്ടോമേറ്റഡ് നമ്പര്‍ പ്‌ളേറ്റുകളും ഉപയോഗിക്കാനും ധാരണയായി.

ബ്രിട്ടന്‍ കടുത്ത ബ്രക്സിറ്റ് നിയമങ്ങളായിരിക്കും നടപ്പിലാക്കുകയെന്ന തെരേസ മെയ്യുടെ തീരുമാനത്തിന് വിരുദ്ധമായ നിലപാടാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇ.യു ബ്രിട്ടന്‍ ചര്‍ച്ചകള്‍ക്കിടയിലൂടെ ഉരുത്തിരിഞ്ഞു വരുന്നത്. അതിര്‍ത്തി നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ അത് വടക്കന്‍ അയര്‍ലണ്ടുകാര്‍ക്കിടയില്‍ അസ്വാരസ്യം ഉടലെടുക്കാനും ഒരു പക്ഷെ തെക്കന്‍ അയര്‍ലന്‍ഡുമായി സംയോജിച്ചേക്കാമെന്ന ചില മുന്‍ ധാരണ തെരേസ മെയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല ബ്രിട്ടീഷുകാരും വടക്കന്‍ അയര്‍ലണ്ടുകാരുമാണ് ഇത്തവണ ഐറിഷ് പാസ്പോര്‍ട്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. ഇതിനര്‍ത്ഥം ഇ.യു വിനോടുള്ള ബ്രിട്ടീഷുകാരുടെ വിധേയത്വം തന്നെയാണ്.

നിയന്ത്രണങ്ങള്‍ കടുപ്പിച്ചാല്‍ മറ്റൊരിക്കല്‍ പരിശോധന നടത്തേണ്ടി വന്നാല്‍ ഉണ്ടായേക്കാവുന്ന പരാജയ ഭീതിയും പരിഗണിക്കുമ്പോള്‍ ബ്രിട്ടനുമായി ബന്ധപ്പെടുന്ന രാജ്യമെന്ന നിലക്ക് അയര്‍ലന്‍ഡിന് ഇളവുകള്‍ നല്‍കിയാണ് ബ്രക്സിറ്റ് പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ കഴിയും. ഇത്തരത്തിലുള്ള രാഷ്ത്രീയ കരുനീക്കങ്ങളുടെ ഭാഗമാണ് ഇപ്പോള്‍ നല്‍കുന്ന ഇളവുകള്‍. അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ ബ്രക്സിറ്റിന്റെ ഈ നിയമങ്ങള്‍ അയര്‍ലണ്ടിനുമേല്‍ കരിനിഴല്‍ വീഴ്ത്തില്ലെന്ന് നിസംശയം പറയാം.

 
എ എം

Share this news

Leave a Reply

%d bloggers like this: