ബ്രക്സിറ്റ് കുടുംബബന്ധങ്ങളെ ശിഥിലമാക്കും: മുന്നറിയിപ്പുമായി മനഃശാസ്ത്രജ്ഞര്‍

യൂറോപ്യന്‍ യുണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം മനുഷ്യബന്ധങ്ങള്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പുക്കുമെന്ന് യു.കെ മനഃശാസ്ത്രജ്ഞര്‍. കുടുംബബന്ധങ്ങളെ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തില്‍ ഇത് ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. 2019 ആകുന്നതോടെ യാഥാര്‍ഥ്യമാവാനിക്കുന്ന ബ്രെക്‌സിറ്റിനെക്കുറിച്ച് യുവാക്കള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം ഉടലെടുക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യു.കെ കൗണ്‍സില്‍ ഫോര്‍ സൈക്കോതെറാപ്പി വൈസ് ചെയര്‍പേഴ്‌സണ്‍ പെട്രീഷ്യ ഹണ്ട് ഐറിഷ് കൗണ്‍സില്‍ സൈക്കോ തെറാപ്പി എന്ന സ്ഥാപനത്തിന് നല്‍കുന്ന മുന്നറിയിപ്പിലാണ് ഈ കാര്യം വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നത്.

യു.കെ യൂണിയന്റെ ഭാഗമായിരുന്നതിനാല്‍ തൊട്ടടുത്ത യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും വിവാഹ ബന്ധങ്ങള്‍ സജീവമായിരുന്നു. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് ബ്രെക്‌സിറ്റ് തിരിച്ചടിയാവുന്നത്. തൊട്ടടുത്ത രാജ്യമായതിനാല്‍ ഇത്തരത്തില്‍ അയര്‍ലണ്ടുകാരുമായി ആയിരക്കണക്കിന് വിവാഹബന്ധങ്ങളാണ് നടന്നിരുന്നത്. ഇവര്‍ ബ്രിട്ടനില്‍ ചേക്കേറിയാല്‍ പിന്നീട് യൂണിയന്‍ രാജ്യങ്ങളില്‍ ഇവര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടും. ഇത്തരം ദമ്പതിമാരില്‍ പലരും ജോലി ചെയ്തു വരുന്നതും യൂണിയന്‍ രാജ്യങ്ങളില്‍ തന്നെ.

ഇതുമായി ബന്ധപ്പെട്ട് യു.കെ-ഐറിഷ് സൈക്കോതെറാപ്പി കേന്ദ്രങ്ങള്‍ സംയുക്തമായി ഒരു ഡോക്യൂമെന്ററി നിര്‍മ്മിക്കാനൊരുങ്ങുകയാണ്. ദമ്പതിമാരുടെ മാനസിക പ്രയാസം കണക്കിലെടുത്ത് ലണ്ടനില്‍ മാനസിക ആരോഗ്യ ക്ലിനിക്കും ഇത്തരക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ബ്രക്സിറ്റ് പ്രഖ്യാപനത്തോടെ യു.കെ യുവജനങ്ങള്‍ക്കിടയില്‍ മാനസിക പിരിമുറുക്കം ഏറിവരുന്നതായി യു.കെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യൂണിയനില്‍ നിന്നും പുറത്താവുന്നതോടെ തീര്‍ത്തും വിദേശരാജ്യമാണെന്ന പരിഗണന മാത്രമാണ് യു.കെയിലുള്ളവര്‍ക്ക് യൂണിയന്‍ രാജ്യങ്ങളില്‍ ലഭിക്കുക. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ് കൂടുതലും ബ്രക്സിറ്റ് അനുകൂലികള്‍. വലിയൊരു ശതമാനം യുവജനങ്ങളും ബ്രെക്‌സിറ്റിനെ അനുകൂലിച്ചിരുന്നില്ല എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: