ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷം 27 ന്

 

ബ്യുമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മയുടെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 27 ഞായറാഴ്ച ബ്യൂമോണ്ട് ചര്‍ച്ച് ഓഫ് നേറ്റിവിറ്റി ദേവാലയത്തില്‍ നടക്കും. ഉച്ചക്ക് 3:30 ന് ദിവ്യബലിയോടെ ക്രിസ്മസ് ആഘോഷ കര്‍മങ്ങള്‍ക്ക് തുടക്കം കുറിക്കും. ക്രിസ്മസ് ആഘോഷ കര്‍മങ്ങള്‍ക്ക് ഫാ. ആന്റണി ചീരംവേലില്‍ മുഖ്യകാര്‍മികത്വം വഹിക്കും. അന്നേദിവസം 1:30ന് വേദപാഠം ഉണ്ടായിരിക്കും.

5:00ന് St. Fiachra’s School ഹാളില്‍ ബ്യൂമോണ്ട് ഹോളി ഫാമിലി സീറോ മലബാര്‍ കൂട്ടായ്മ ഒരുക്കുന്ന വിവിധ കലാപരിപാടികളികളും ഉണ്ടായിരിക്കും. സാന്താ ക്ലോസിന്റെ സന്ദര്‍ശനം , ക്രിസ്മസ് കാരോള്‍ ഗാനങ്ങള്‍ എന്നിവ ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷങ്ങളാവും. കൂടാതെ വിവിധ ഗായക സംഘം അവതരിപ്പിക്കുന്ന പാട്ടുകളും സ്‌കിറ്റുകളും ഉണ്ടായിരിക്കുന്നതാണ്. Baking മത്സരവും ഒരുക്കിയിട്ടുണ്ട് .സ്‌നേഹ വിരുന്നോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് സമാപിക്കും.

 

Share this news

Leave a Reply

%d bloggers like this: