ബോളിവുഡ് നടന്‍ ശശി കപൂര്‍ അന്തരിച്ചു

 

ബോളിവുഡിലെ ആദ്യകാല സൂപ്പര്‍താരം ശശി കപൂര്‍ അന്തരിച്ചു. 79 വയസായിരുന്നു. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നടന്‍ മോഹിത് മര്‍വയാണ് ട്വിറ്ററിലൂടെ വാര്‍ത്ത പുറത്തുവിട്ടത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ബോളിവുഡിലെ പ്രബല കുടുംബമായ കപൂര്‍ കുടുംബത്തിലെ മുതിര്‍ന്നയാളാണ് ശശി കപൂര്‍. ബ്രിട്ടീഷുകാരുടെ കാലത്ത് കൊല്‍ക്കത്തയിലാണ് ശശി കപൂര്‍ ജനിച്ചത്. 1938 മാര്‍ച്ച് 18ന് ബല്‍ബീര്‍ രാജ് കപൂര്‍ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ജനനം. പൃഥ്വിരാജ് കപൂറിന്റെ മൂന്നാമത്തെ മകനാണ് അദ്ദേഹം. രാജ് കപൂറിന്റെയും ഷമ്മി കപൂറിന്റെയും ഇളയ സഹോദരനാണ്. കരണ്‍ കപൂര്‍, കുനാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവരാണ് മക്കള്‍.

175 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ബാലനടിയാണ് ശശി കപൂര്‍ സിനിമ ജീവിതം തുടങ്ങിയത്. 1948 ല്‍ സഹോദരനായ രാജ് കപൂറിന്റെ ആഗ് (1951), ആവര (1951) സിനിമയില്‍ അഭിനയിച്ചു. 1961ല്‍ ധര്‍മ്മപുത്ര എന്ന ചിത്രത്തില്‍ നായകനായി അരങ്ങേറ്റം ചെയ്ത് അദ്ദേഹം 1980 കളുടെ അവസാനം ബോളിവുഡിലെ സൂപ്പര്‍താരമായി മാറി. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചനൊപ്പം ചേര്‍ന്നുള്ള ദീവാര്‍, സുഹാഗ്, കഭീ കഭീ, ത്രിശൂല്‍, സില്‍സില, നമക് ഹലാല്‍ എന്നിവ സൂപ്പര്‍ഹിറ്റുകളായിരുന്നു.

ജുനൂന്‍, കല്യാഗ്ഗ്, വിസ്ത, ഉത്സവ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് ആണ്. അമിതാഭ് ബച്ചനെ വെച്ച് 1991ല്‍ അജൂബ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 1988 ല്‍ Vozvrashcheniye Bagdadskogo എന്ന റഷ്യന്‍ സിനിമയും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ക്ക് 2011-ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. 2015-ല്‍ അദ്ദേഹത്തിന് 2014 ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

 

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: