ബോറിസ് ഇന്ന് സ്ഥാനമേല്‍ക്കും ; കപ്പലില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ മോചനം പ്രതീക്ഷിച്ചു ഇന്ത്യയും

ലണ്ടന്‍ : ബ്രിട്ടനിലെ രാഷ്ട്രീയ അന്തരീക്ഷം മാറിവരുമ്പോള്‍ ഇറാന്‍ പിടിച്ചുവെച്ചിരുക്കുന്ന ബ്രിട്ടീഷ് കപ്പില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ ബോറിസ് എന്ത് നടപടി കൈകൊള്ളുമെന്ന നിരീക്ഷണത്തിലാണ് ഇന്ത്യ. വിദേശകാര്യ സെക്രട്ടറിയെന്ന നിലയിലുള്ള അനുഭവ പരിചയം ബോറിസിന് ഇത് സാധ്യമാക്കുമെന്നാണ് പ്രതീക്ഷ.

കപ്പലിലെ മുഴുവന്‍ ജീവനക്കാരെയും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നതായാണ് സൂചന. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും ഇറാനുമായി ചര്‍ച്ച ആരംഭിച്ചിരുന്നു. ഇതുകൂടാതെ ബോറിസിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2011ല്‍ ഹെന്‍ലിയില്‍ നിന്ന് ബോറിസ് ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 11 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്ന ജോണ്‍സണ്‍ 2008 മുതല്‍ 2016 വരെ ലണ്ടന്‍ മേയറായിരുന്നു. 2012ലെ ലണ്ടന്‍ ഒളിംപിക്സിലെ മുഖ്യ നടത്തിപ്പുക്കാരനായിരുന്നു. ബ്രക്സിറ്റ് ഹിത പരിശോധനയില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് വാദിക്കുന്ന ലീവ് പ്രചാരകരുടെ പാനലിന് നേതൃത്വം നല്‍കിയത് ജോണ്‍സണായിരുന്നു. ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകനും, ചരിത്രകാരനും കൂടിയായിരുന്നു ബോറിസ്.

2016ല്‍ മേ സര്‍ക്കാരിന്റെ വിദേശകാര്യ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പ്രധാനമന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലമാണ് രാജി വച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്മാറാന്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് മേ തയ്യാറാകുന്നുവെന്ന പേരിലായിരുന്നു രാജി. കരാര്‍ ഉണ്ടായാലും ഇല്ലെങ്കിലും 31 ന് ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിക്കുമെന്ന നിലപാടിലാണ് ബോറിസ് ജോണ്‍സണ്‍

Share this news

Leave a Reply

%d bloggers like this: