ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ നിര്‍ത്തലാക്കിയതോടെ അയര്‍ലന്‍ഡ്-യു.എസ് യാത്രികര്‍ പ്രതിസന്ധിയില്‍; നോര്‍വീജിയന്‍ എയറിനോട് വിശദീകരണം ആവശ്യപ്പെട്ടു.

കോര്‍ക്ക്: എത്യോപ്യന്‍ വിമാന അപകടത്തെ തുടര്‍ന്ന് ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ നിര്‍ത്തലാക്കിയതോടെ അയര്‍ലന്‍ഡ് യു.എസ് യാത്രക്കാര്‍ വന്‍ പ്രതിസന്ധിയില്‍. ദീര്‍ഘദൂര യാത്രക്ക് നോര്‍വീജിയന്‍ എയര്‍ ഉപയോഗിച്ചിരുന്നത് മാക്‌സ് ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ ആയിരുന്നു. ഐറിഷ് സിവില്‍ ഏവിയേഷന്‍ മാക്‌സ് വിമാനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയതോടെ നോര്‍വീജിയന്റെ യു.എസ് അയര്‍ലന്‍ഡ് യാത്രകള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു.

നിരോധനത്തിന് ശേഷം യാത്രക്കാര്‍ക്ക് നോര്‍വീജിയന്‍ റീഫണ്ടിങ്ങും റീബുക്കിങ്ങും അനുവദിച്ചിരുന്നു. എന്നാല്‍ യാത്ര മുടങ്ങിയ യാത്രക്കാരില്‍ പലര്‍ക്കും എയര്‍ലൈന്‍ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിരുന്നില്ല. ഈ കാര്യത്തില്‍ വ്യക്തത വരുത്താന്‍ സൗത്ത് അയര്‍ലന്‍ഡ് എം.ഇ.പി ആയ ഡയറി ക്ലൂന്‍ നോര്‍വീജിയന്‍ എയറിനോട് ആവശ്യപ്പെട്ടു.

വരും ദിവസങ്ങളില്‍ കോര്‍ക്ക്, ഷാനോന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്രാ സൗകര്യം ലഭ്യമാണോ എന്നും എം.ഇ.പി ആരാഞ്ഞു. എയര്‍പോര്‍ട്ടുകളില്‍ അന്വേഷണങ്ങള്‍ക്ക് ശരിയായ മറുപടി ലഭിക്കാത്തതിനാല്‍ നോര്‍വീജിയന്‍ ചീഫ് എക്‌സിക്യൂട്ടീവിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു എം.ഇ.പി.

അയര്‍ലന്‍ഡ്-യു.എസ് ദീര്‍ഘകാലത്തെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ഒടുവിലാന്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് വിമാനങ്ങള്‍ക്ക് യു.എസ് അനുമതി നല്‍കിയത്. അയര്‍ലണ്ടില്‍ നിന്നും യു.എസിലേക്ക് നേരിട്ടുള്ള യാത്രാ ഔകാര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വളരെ കൂടി വരികളായത്. ഈ റൂട്ടിലെ യാത്രാ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും ഡയറി ക്ലൂന്‍ നോര്‍വീജിയനെ അറിയിച്ചു. നിലത്തിറക്കിയ വിമാനങ്ങള്‍ക്ക് പകരം മറ്റു ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ സജ്ജമാക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലാകാം യാത്രകള്‍ റദ്ദാക്കേണ്ടി വരുന്നതെന്നാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ പ്രതികരണം.

ഡികെ

Share this news

Leave a Reply

%d bloggers like this: