ബോയിങ് ശ്രേണിയിലെ വിവാദ വിമാന മോഡലായ 737 മാക്‌സ് 8 വന്‍ പ്രതിസന്ധിയില്‍: റദ്ദാക്കിയത് 50 രാജ്യങ്ങള്‍; 24 മണിക്കൂറിനുള്ളില്‍ ഓഹരി ഇടിഞ്ഞ് കമ്പനിക്ക് നഷ്ടം 1.74 കോടി രൂപ

അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങ്ങിന്റെ ഏറ്റവും പുതിയ മോഡല്‍ 737 മാക്‌സ് 8 വന്‍ പ്രതിസന്ധിയില്‍. 50 രാജ്യങ്ങളിലെ വിമാന കമ്പനികളാണ് ബോയിങ് 737 മാക്‌സ് 8 വിഭാഗത്തിലുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അപകട സാധ്യത കണക്കിലെടുത്താണ് 50 രാജ്യങ്ങളിലെയും വിമാനങ്ങള്‍ സര്‍വീസില്‍ നിന്നു പിന്‍വലിച്ചത്. ഇതോടെ കമ്പനിയുടെ ഓഹരി വിപണി ഇടിഞ്ഞു. 24 മണിക്കൂറിനിടെ കമ്പനിക്ക് നേരിട്ടത് 1.74 ലക്ഷം കോടി രൂപയുടെ നഷ്ടമാണ്.

നിലവില്‍ വിവിധ രാജ്യങ്ങളിലായി മുന്നൂറോളം ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ സര്‍വീസിലുണ്ട്. ഇത്യോപ്യന്‍ എയര്‍ലൈന്‍സ് ഉപയോഗിച്ച ബോയിങ് 737 മാക്‌സ് കഴിഞ്ഞ ദിവസം അഡിസ് അബാബയില്‍ തകര്‍ന്ന് 157 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണു സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം.

ലയണ്‍ എയറിന്റെ ഇതേ വിഭാഗത്തിലുള്ള വിമാനം കഴിഞ്ഞ ഒക്ടോബറില്‍ ഇന്തൊനീഷ്യയില്‍ തകര്‍ന്ന് 180 പേര്‍ മരിച്ചിരുന്നു. കാനഡ, യുഎസ്, ഇന്ത്യ, ചൈന, യൂറോപ്യന്‍ രാജ്യങ്ങള്‍ എല്ലാം ബോയിങ് 737 മാക്‌സ് വിമാനം പിന്‍വലിച്ചിട്ടുണ്ട്. ബോയിങ് ബ്രാന്‍ഡിനു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായിരിക്കുകയാണ് 737 മാക്‌സ്8. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വിമാനം സര്‍വീസ് നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതോടെ ബോയിങ് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് വിമാനം തകര്‍ന്നുവീണത് വ്യോമയാന മേഖലയില്‍ വന്‍ ചര്‍ച്ചയായിട്ടുണ്ട്.

അതേസമയം, വിമാനങ്ങളുടെ പ്രശ്‌നം പരിഹരിക്കാന്‍ ഏപ്രിലില്‍ 737 മാക്‌സ്8 ന്റെ സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുമെന്ന് ബോയിങ് അറിയിച്ചിട്ടുണ്ട്. വിമാനങ്ങള്‍ക്ക് സുരക്ഷാപ്രശ്‌നമുണ്ടെന്നും പരിശോധിച്ചുവരികയാണെന്നും ബോയിങ് വക്താവ് പറഞ്ഞു. അകതേസമയം, ഇതേ മോഡല്‍ വിമാനം തന്നെ വിവിധ വിമാന കമ്പനികള്‍ അയ്യായിരത്തോളം ബുക്കിങ് നടത്തിയിട്ടുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

ഇപ്പോള്‍ ആഗോള തലത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് 355മാക്സ് 8 ജെറ്റ് വിമാനങ്ങളാണെന്നും ഈ വര്‍ഷം ജനുവരി 31 വരെ 5123 ഓര്‍ഡറുകളാണ് ലഭിച്ചതെന്നും കമ്പനി അധികൃതര്‍ പറയുന്നു. 121.6 മില്യണ്‍ ഡോളറാണ് വിമാനത്തിന്റെ ശരാശരി വിലയെന്നും അധികൃതര്‍ വ്യക്തമാക്കി. മുന്നൂറോളം ബോയിങ് 737 മാക്സ് 8 വിമാനങ്ങളാണ് നിലവില്‍ പല രാജ്യത്തായി സര്‍വീസിലുള്ളത്.

ഡികെ

Share this news

Leave a Reply

%d bloggers like this: