ബോംബ് ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍ വഴിതിരിച്ച് വിട്ടു

ഡബ്ലിന്‍: തുര്‍ക്കിഷ് എയര്‍ലൈന്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോകുന്ന വഴിയില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് കാനഡയിലേക്ക് തിരിച്ച് വിട്ടതായിറിപ്പോര്‍ട്ടുകള്‍. റോയല്‍ കാനേഡിയന്‍ മൗണ്ടഡ് പോലീസ് വ്യക്തമാകുന്നത് പ്രകാരം വിമാനത്തില്‍ 256 പേരാണ് ഉള്ളത്. ക്രൂവും യാത്രക്കാരും അടക്കം ഹാലിഫാക്സ് സ്റ്റാന്‍ഫീല്‍ഡ് ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍സുരക്ഷിതമായി ഇറങ്ങുകയും ചെയ്തു.  ഭീഷണിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആര്‍സിഎംപി.

അധികൃതര്‍ക്ക് ബോംബ് ഭീഷണിയെകുറിച്ച് വിവരങ്ങളൊന്നും പുറത്ത് വിടില്ലെന്നും വ്യക്തമാക്കി.  പുലര്‍ച്ച 2.50നായിരുന്നു ഭീഷണിവന്നത്. ന്യൂയോര്‍ക്കിലെ ജോണ്‍ ഓഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ടതേ ഉണ്ടായിരുന്നുള്ളൂ വിമാനമപ്പോള്‍.  രാവിലെ 5മണിയോടെ ഹാലിഫാക്സില്‍ സുരക്ഷിതമായി വിമാനം ഇറങ്ങി.  യാത്രക്കാരെ ടെര്‍മിനലിലേക്ക് മാറ്റികൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

 പോലീസ് നായയും സ്ഫോടക വിദഗ്ദ്ധരം ചേര്‍ന്ന് വിമാനം പരിശോധിക്കുന്നുണ്ട്. ലഗേജുകളും പോലീസ് നായയെ ഉപയോഗിച്ച് പരിശോധിക്കുന്നുണ്ട്. നവംബര്‍ 13ന് പാരീസില്‍ തീവ്രവാദ ആക്രമണം നടന്ന സാഹചര്യത്തില്‍ ജാഗ്രാ മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ കാണുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: