ബേബി ഫുഡില്‍ ബാക്റ്റീരിയ: ലാക്ടാലിസ് ബേബി മില്‍ക്ക് പിന്‍വലിച്ചു

 

ഫ്രാന്‍സിലെ പ്രമുഖ ബേബി മില്‍ക്ക് നിര്‍മ്മാതാക്കളായ ലാക്ടാലിസ് (Lactalis) തങ്ങളുടെ ഉത്പന്നത്തെ ആഗോളതലത്തില്‍ പിന്‍വലിച്ചു. സാല്‍മൊണേല്ല എന്ന ബാക്ടീരിയ ബാധിച്ചു എന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.

ഡിസംബറിന്റെ തുടക്കത്തില്‍ 26 കുഞ്ഞുങ്ങളുടെ ആരോഗ്യസ്ഥിതി മോശമായെന്ന് ഫ്രാന്‍സ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണ്ടെത്തലോടെയാണ് ഉത്പന്നങ്ങള്‍ പിന്‍വലിക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. പിന്‍വലിക്കല്‍ നടപടി നിര്‍മ്മാണത്തെയും ബ്രിട്ടന്‍, ചൈന,പാക്കിസ്ഥാന്‍,ബംഗ്ലാദേശ്, സുഡാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയെയും സാരമായി ബാധിക്കും.

മിലുമെല്‍, പിക്കോട്ട്, സെലി എന്നീ ബ്രാന്‍ഡുകളില്‍ ആഗോളതലത്തില്‍ നൂറിലധികം ഉത്പന്നങ്ങളാണ് കമ്പനി തയ്യാറാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാലുത്പന്ന നിര്‍മ്മാണ കേന്ദ്രങ്ങളിലൊന്നാണ് ലാക്ടാലിസ്. ഏകദേശം 7000 ടണ്ണോളം ഉത്പാദനത്തെ പ്രശ്‌നം ബാധിച്ചതായി കണക്കാക്കുന്നതെന്നും എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ എത്രത്തോളം ഉത്പന്നങ്ങള്‍ അവശേഷിക്കുന്നു എന്നോ എത്രത്തോളം വിറ്റഴിഞ്ഞെന്നോ തങ്ങള്‍ക്ക് വ്യക്തമാക്കാന്‍ സാധിക്കുകയില്ലെന്നും കമ്പനിയുടെ വക്താവ് മൈക്കിള്‍ നാലേറ്റ് പറയുന്നു.

നോര്‍ത്ത് വെസ്റ്റ് ഫ്രാന്‍സിലെ ക്രയോണ്‍ നഗരത്തിലുള്ള തങ്ങളുടെ ഫാക്ടറിയില്‍ പാല്‍പ്പൊടി ഉണ്ടാക്കുന്നതിനിടയിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിരിക്കുന്നതെന്ന സംശയത്തിലാണ് കമ്പനി അധികൃതര്‍. ഫെബ്രുവരി മുതല്‍ ഇവിടെ നിര്‍മ്മിതമായ എല്ലാ ഉത്പന്നങ്ങളുമാണ് പൂര്‍ണമായും പിന്‍വലിച്ചിരിക്കുന്നത്. കൂടാതെ ഫാക്ടറി ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളും കൈക്കൊണ്ടു കഴിഞ്ഞു. ആറ് വയസ്സിന് താഴെയുള്ള 20 കുട്ടികള്‍ അസുഖം നേരിടുകയും തുടര്‍ന്നുള്ള ലാക്ടാലിസിന്റെ പിന്‍വലിക്കല്‍ നടപടി ആരോഗ്യ രംഗത്ത് ഭീതി ജനിപ്പിച്ചിരിക്കുകയാണ്.

എന്നാല്‍ പരിമിതമായ സമയത്തിനുള്ളില്‍ അവര്‍ സ്വീകരിച്ച പിന്‍വലിക്കല്‍ നടപടി പൂര്‍ണമായും പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. കാര്‍ഷിക മൃഗങ്ങളില്‍ നിന്നുമുള്ള ബാക്ടീരിയ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ദോഷകരമായി ഭവിക്കും.
ഭക്ഷ്യ വിഷബാധ, അതിസാരം, മനം പിരട്ടല്‍ എന്നിങ്ങനെയുള്ള അസ്വാസ്ഥ്യങ്ങള്‍ സാല്‍മൊണേല്ല മൂലം രൂപപ്പെടുന്നു. കൂടാതെ ഇവ ഡീഹൈഡ്രേഷനും കാരണമാകുന്നു.

2008-ലും ആരോഗ്യ രംഗത്ത് പാലുത്പന്ന നിര്‍മ്മാതാക്കള്‍ ഭീതി പടര്‍ത്തിയിരുന്നു. അന്ന് ആറ് കുഞ്ഞുങ്ങളുടെ മരണത്തിനും 300000 പേരില്‍ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിച്ചിരുന്നു. ചൈനീസ് നിര്‍മാതാക്കള്‍ തങ്ങളുടെ ഉത്പന്നങ്ങളില്‍ മെലാമൈന്‍ ചേര്‍ത്തതാണ് അന്നത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

https://www.youtube.com/watch?v=xMjNFjstcEw

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: