ബേബി ഫുഡിലെ ചേരുവകള്‍ കുട്ടികളുടെ വളര്‍ച്ചയെ ബാധിക്കുന്നു ; മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ മേധാവി

യൂറോപ്പ് : പോഷകാഹാരം അടങ്ങിയ ‘ബേബി ഫുഡ്’ എന്ന ലേബലില്‍ വിപണിയിലെത്തുന്ന ഉത്പന്നങ്ങളെ കരുതിയിരിക്കാന്‍ ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വിപണിയിലെത്തുന്ന ഇത്തരം പല ഉത്പന്നങ്ങളുടെയും ചേരുവകളും ആശയകുഴപ്പം സൃഷ്ടിക്കുന്നതാണെന്ന് മുന്നറിയിപ്പ്. നവജാത ശിശു ആയിരിക്കുബോള്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ബേബിഫുഡിലെ ഘടകങ്ങള്‍ കുട്ടികളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ലോക ആരോഗ്യ സംഘടന തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഓസ്ട്രിയ, ഹംഗറി, ബള്‍ഗേറിയ, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 500 സ്റ്റോറുകളില്‍ നിന്നും ശേഖരിച്ച 8000 ഉത്പ്പന്നങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ചില ഉത്പന്നങ്ങളിലെ ചേരുവകളും, മധുരത്തിന്റെ അളവും കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തി. പഴങ്ങളില്‍നിന്നും, പച്ചക്കറികളില്‍ നിന്നും ലഭിക്കുന്ന മധുരത്തിന് പുറമെ ക്രിത്രിമ മധുരം ചേര്‍ക്കുന്ന ബേബി ഫുഡ് കഴിവതും ഒഴിവാക്കാന്‍ ഡബ്ല്യൂ.എച് .ഓ നിര്‍ദേശിക്കുന്നു.

രണ്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഉത്പന്നങ്ങളില്‍ ക്രിത്രിമ മധുരവും, അളവില്‍ കൂടുതല്‍ പ്രിസെര്‍വേറ്റിവുകളും ചേര്‍ക്കുന്നത് ഇവരില്‍ അമിത ശരീര ഭാരത്തിനും, പല്ലുകളുടെയും, എല്ലുകളുടെയും വളര്‍ച്ചയെ ബാധിക്കുമെന്നും യൂറോപ്പിന്റെ ലോകാരോഗ്യ സംഘടനാ പ്രതിനിധി സൂസന്ന ജേക്കബ് വ്യക്തമാക്കി. ബേബി ഫുഡ് തെരഞ്ഞെടുക്കുമ്പോള്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ച ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാനും ഇവര്‍ നിര്‍ദേശിക്കുന്നു.

Share this news

Leave a Reply

%d bloggers like this: