ബേബി പെരേപ്പാടന്‍ ഫിനഗേല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു

ഡബ്ലിന്‍: ഭരണകക്ഷിയായ ഫിനഗേല്‍ പാര്‍ട്ടിയുടെ താല സൗത്ത് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി ബേബി പെരേപ്പാടനെ പാര്‍ട്ടി സെലക്ഷന്‍ കണ്‍വന്‍ഷനില്‍ ഐകകണ്ഠ്യേന തെരഞ്ഞെടുത്തു.

സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിലേക്കുള്ള താല സൗത്ത് വാര്‍ഡില്‍ നിന്നുമാണ് പെരേപ്പാടന്‍ മത്സരിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി ഫിനഗേലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പെരേപ്പാടനെ ഒരു വര്‍ഷം മുമ്പാണ് താല ഏരിയ ലോക്കല്‍ റെപ്പായി തെരഞ്ഞെടുത്തത്.

2009-ല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ ശക്തമായ പ്രകടനംകാഴ്ച വച്ചിരുന്നു. ഈ സ്ഥാനാര്‍ഥിത്വത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബ്രയാന്‍ ഹേസ്എംഇപി,കോലം ബ്രോപി ടിഡി,കൗണ്‍സിലര്‍ ബ്രയാന്‍ ലോലോര്‍, മറ്റ് പാര്‍ട്ടി അംഗങ്ങള്‍ എന്നിവരോട് പെരേപ്പാടന്‍ നന്ദി അറിയിച്ചു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ കാംപെയിന്‍ ചെയ്യുന്നതിന് താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

 

ഫോണ്‍-0872930719.

Share this news

Leave a Reply

%d bloggers like this: