ബെല്‍ഫാസ്റ്റില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ നടന്നു

ഡൗണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ് സെന്റേര്‍സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. അമ്പതോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ ആമുഖ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധി ശ്രീ. ജോസ് അഗസ്റ്റിന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. പോള്‍ മോരെലി, സീറോ മലബാര്‍ വേദപാഠപുസ്തകങ്ങളുടെ ദൈവശാസ്ത്ര വീക്ഷണങ്ങളെക്കുറിച്ചു ക്‌ളാസ് എടുത്തു.

വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുശേഷം ശ്രീ. ജിമ്മി നന്ദി അറിയിച്ചു. കണ്‍വെന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ശ്രീ. മോനച്ചനെയും ശ്രീ. ലാലിച്ചനെയും പ്രത്യേകം ഓര്‍ത്ത് നന്ദി പറഞ്ഞു. പുതിയ അധ്യനവര്‍ഷത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് രൂപരേഖ തയ്യാറാക്കി പിരിഞ്ഞ കണ്‍വെന്‍ഷനുശേഷം ഫാ. ജോസ് കാരിക്കുന്നേല്‍ സി.എസ്.ടി (യു.എസ്.എ) യുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരുന്നു

Share this news

Leave a Reply

%d bloggers like this: