ബെല്‍ജിയത്തില്‍ പുതുവര്‍ഷ ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ട രണ്ട് പേര്‍ പിടിയില്‍

ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ആക്രമണത്തിന് പദ്ധതിയിട്ട രണ്ടു പേര്‍ പിടിയിലായി. ബ്രസ്സല്‍സില്‍ നടക്കുന്ന പുതുവര്‍ഷ ആഘോഷത്തിനിടെ ആക്രമണത്തിന് പദ്ധതിയിട്ടവരാണ് പിടിയിലായത്. ഇവരിലൊരാള്‍ തീവ്രവാദ സംഘങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണെന്ന് സൂചനയുണ്ട്.

ബ്രസ്സല്‍സിലും ഫ്‌ളെമിഷ്, ബ്രബന്റ്, ലീഗെ എന്നീ പ്രവിശ്യകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. സൈനിക വേഷങ്ങളും ഐ.എസിന്റെ ഉള്‍പ്പെടെ ചില പ്രസിദ്ധീകരണങ്ങളും പിടിച്ചെടുത്തു. എന്നാല്‍ ആയുധങ്ങളോ ഏതെങ്കിലും സ്‌ഫോടക വസ്തുക്കളോ കണ്ടെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

പാരീസ് നവംബര്‍ 13ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ബെല്‍ജിയം അതീവ ജാഗ്രത പാലിച്ചുവരികയായിരുന്നു. എന്നാല്‍ പുതിയ അറസ്റ്റുകള്‍ക്ക് പാരീസ് ആക്രമണവുമായി ബന്ധമില്ലെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: