ബെല്‍ജിയത്തിലും ഫ്രാന്‍സിലുമുള്ള ഐറിഷ് പൗരന്‍മാര്‍ക്ക് യാത്രമുന്നറിയിപ്പ്

 

ഡബ്ലിന്‍: ഫ്രാന്‍സിലും ബല്‍ജിയത്തിലുമുള്ള ഐറിഷ് പൗരന്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന യാത്രമുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ അപ്‌ഡേറ്റ് ചെയ്തു. നവംബര്‍ 13 ലെ പാരീസ് ഭീകരാക്രമണത്തിന് ശേഷം ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

യുസ് സര്‍ക്കാരും ലോകമെങ്ങും ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യാത്ര മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.

ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ തുടരുകയാണെന്ന് ഐറിഷ് വിദേശകാര്യമന്ത്രാലയം ഫ്രാന്‍സിലെ ഐറിഷ് പൗരന്‍മാര്‍ക്ക് ഒണ്‍ൈലൈനിലൂടെ മുന്നിറിയിപ്പു നല്‍കിയിട്ടുണ്ട്. പാരീസിലുള്ള ഐറിഷ് പൗരന്‍മാര്‍ ജാഗ്രത പാലിക്കണമെന്നും ലോക്കല്‍ അതോറിറ്റികളിടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഫ്രാന്‍സിലേക്കും തിരിച്ചും യാത്രചെയ്യുന്ന വര്‍ അധികസുരക്ഷാ പരിശോധനകള്‍ നേരിടേണ്ടിവരും.

ഗാലറികള്‍, മ്യൂസിയങ്ങള്‍, ഷോപ്പിംഗ് സെന്ററുകള്‍, സിനിമാ തീയറ്ററുകള്‍ തുടങ്ങി ചില പൊതുസ്ഥലങ്ങള്‍ അടുത്ത ഒരു നോട്ടീസ് നല്‍കുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. കായിക മത്സരങ്ങളും സംഗീത പരിപാടികളും റദ്ദ് ചെയ്തിട്ടുണ്ട്.

പാരീസിലുള്ള ഐറിഷ് പൗരന്‍മാര്‍ക്ക് ഡബ്ലിനിലെ ഓഫീസില്‍ 01 408 2000 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഫ്രാന്‍സിലേക്ക് യാത്രചെയ്യുന്നവരും അവിടെ താമസിക്കുന്നവരുമായ ഐറിഷ് പൗരന്‍മാര്‍ക്ക് ഫ്രാന്‍സിലെ സ്ഥിതിഗതികള്‍ അറിയാല്‍ 01441 76700 എന്ന നമ്പറില്‍ ബന്ധപ്പെടാം.

തീവ്രവാദഭീഷണിയെതുടര്‍ന്ന് അതീവ സുരക്ഷാക്രമീകരണങ്ങളാണ് ബെല്‍ജിയത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ബെല്‍ജിയത്തിലുള്ള ഐറിഷുകാര്‍ ലോക്കല്‍ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ബെല്‍ജിയം ക്രെസിസ് സെന്റര്‍ വിലാസം
http://crisiscentrum.be/fr.
-എജെ-

Share this news

Leave a Reply

%d bloggers like this: