ബെല്ജിയത്തില് പ്രഖ്യാപിച്ച അതീവ സുരക്ഷ തുടരുന്നു,16 പേരെ അറസ്റ്റ് ചെയ്തു

ബ്രസല്‍സ്: ഭീകരാക്രമണ ഭീഷണിയെ തുടര്ന്ന് ബെല്ജിയത്തില് പ്രഖ്യാപിച്ച അതീവ സുരക്ഷ തുടരുന്നു. അതേയമയം തീവ്രവാദികള്ക്കായി പൊലീസ് നടത്തിയ തെരച്ചിലില് 16 പേരെ അറസ്റ്റ് ചെയ്തു. പാരീസ് ഭീകരാക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഐഎസ് ഭീകരനും ബെല്ജിയന് പൗരനുമായ സലാ അബ്ദുസലാമിനെ പിടികൂടാനായി ഊര്ജിതമായ തെരച്ചിലാണ് രാജ്യത്തുടനീളം നടത്തുന്നത്. പാരീസ് മോഡല് ഭീകരാക്രമണം രാജ്യത്ത് വിവിധ ഇടങ്ങളില് നടത്താന് ഐഎസ് ഭീകരര്പദ്ധതിയിട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചാള്‌സ് മിഷേല് പറഞ്ഞു. ആക്രമണ സാധ്യത നിലനില്ക്കുന്നതിനാല് കര്ശന സുരക്ഷയാണ് രാജ്യത്തെങ്ങും ഒരുക്കിയിരിക്കുന്നത്.

തിയറ്ററുകളും ഷോപ്പിംഗ് മാളുകളും ഹോട്ടലുകളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്. സര്‌വകശാലകളടക്കമുള്ള വിദ്യാലയങ്ങള്ക്കും മെട്രോ സര്‌വീസുകള്ക്കും ഇന്നും അവധിയായിരിക്കുമെന്ന് സര്ക്കാര് വ്യക്തമാക്കി. സൈന്യവും പൊലീസും ഭീകരര്ക്കായി രാജ്യത്തുടനീളം തെരച്ചില് നടത്തുന്നുണ്ട്. നിരവധി പേരെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. നാറ്റോയുടെയും യൂറോപ്യന് യൂണിയന്റെയുമെല്ലാം ആസ്ഥാനം നിലനില്ക്കുന്ന ബ്രസല്‌സിലെങ്ങും സൈനികരുടെ സാന്നിധ്യമാണ്. ഇതിനിടെ അഭയാര്ത്ഥികളുടെ കൂട്ടത്തില് കൂടുതല് ഭീകരര് യൂറോപ്പിലെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുണ്ട്.

അതേസമയം ഫ്രാന്‌സില് മൂന്ന് മാസത്തെ അടിയന്തരാവസ്ഥ നിലനില്ക്കുന്നതിനാല് മനുഷ്യാവകാശ ധ്വംസനം നടക്കുന്നതായും റിപ്പോര്ട്ടുണ്ട്. സംശയമുള്ളവരെ നിരന്തരമായി ചോദ്യം ചെയ്യുകയും മുസ്ലീംപള്ളികളിലടക്കം യാതൊരു മുന്നറിയിപ്പുമില്ലാതെ പരിശോധന നടത്തുന്നതായും ഒരു വിഭാഗം ആരോപിക്കുന്നു

Share this news

Leave a Reply

%d bloggers like this: