ബൂമോണ്ടില്‍ ശനിയാഴ്ച ഓണാഘോഷം പൊടിപൊടിക്കും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യകാല കലാ സാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (ഐഐഒ) തുടര്‍ച്ചയായ 10ാമത് ഓണാഘോഷവും ദശാബ്ദിയാഘോഷവും വിപുലവും വൈവിധ്യപൂര്‍വ്വവുമായ പരിപാടികളോടെ 12 ശനിയാഴ്ച നടത്തപ്പെടും.

ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌ക്കൂളില്‍ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രവാസികാര്യ തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ മുഖ്യാതിഥിയായിരിക്കും. കാല്‍ ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് 250 മില്യന്‍ യൂറോ ചെലവിടുന്ന പുതിയ പദ്ധതി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച അദ്ദേഹത്തില്‍ നിന്ന് പ്രവാസികള്‍ക്ക് അനുകൂലമായ പുതിയ പദ്ധതി പ്രഖ്യാപനങ്ങള്‍ ഈയവസരത്തില്‍ ഉണ്ടാകുമെന്നാണ് ഐറിഷ് മലയാളി സമൂഹം പ്രതീക്ഷിക്കുന്നത്.

അയര്‍ലണ്ടിലെ എല്ലാ പ്രമുഖ സംഘടനകളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളുടെ തുടര്‍ച്ചയായി റോയല്‍ കാറ്ററിങ് ഒരുക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയും കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാ കായിക വിരുന്നും ദ്രോഗഡ സോള്‍ ബീറ്റ്‌സ് ഒരുക്കുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോബി 0877 8813 86
നെസ്സന്‍ 0873 5795 77
സോണി 0876 7212 84

 

അജീഷ് ചെറിയാന്‍

 

Share this news

Leave a Reply

%d bloggers like this: