ബൂമോണ്ടില്‍ ഓണാഘോഷം സെപ്തംബര്‍ 12 ന്

ഡബ്ലിന്‍ : ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (IIO) 10-മത് ഓണാഘോഷം വിപുലവും വൈവിധ്യവുമാര്‍ന്ന പരിപാടികളോടെ സെപ്തംബര്‍ 12 ശനിയാഴ്ച നടത്തപ്പെടും. ബൂമോണ്ടിലെ സെ.ഫിയാക്രസ് സ്‌കൂളില്‍ രാവിലെ 11 ന് ചെണ്ടമേളത്തോടെ തുടങ്ങുന്ന ആഘോഷത്തില്‍ തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, ഫാന്‍സി ഡ്രസ് തുടങ്ങിയ കലാപരിപാടികളും കസേരകളി, മിഠായി പെറുക്കല്‍, സുന്ദരിക്ക് പൊട്ട്കുത്തല്‍ തുടങ്ങിയ ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും ദ്രോഗഡ സോള്‍ ബീറ്റ്‌സിന്റെ ഗാനമേളയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോബി 0877881386
നെസ്സന്‍ 0873579577
സോണി 0876721284

 

അജീഷ് ചെറിയാന്‍

Share this news

Leave a Reply

%d bloggers like this: