ബുര്‍ഖ കര്‍ശനമായി നിരോധിച്ച് നെതര്‍ലന്‍ഡ്സ് : യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ഓരോന്നായി ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമ്പള്‍ കണ്ണടച്ച് അയര്‍ലന്‍ഡ്

ഹേഗ് : മുഖാവരണം ഉള്‍പ്പെടുന്ന ശിരോവസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നെതെര്‍ലാന്‍ഡ്‌സ്. ബുര്‍ഖ ധരിക്കുന്നത് നിയമവിരുദ്ധമായി മാറുന്ന നിയമം പ്രാബല്യത്തില്‍ വന്നതായും നെതെര്‍ലാന്‍ഡ് ഗവണ്മെന്റ് അറിയിച്ചു. നെതെര്‍ലാന്‍ഡ്‌സില്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍ ഇനി മുതല്‍ ശിരോവസ്ത്രങ്ങള്‍ ധരിച്ച് എത്തുന്നവര്‍ക്കെതിരെ നിയമനടപടികള്‍ നേരിടേണ്ടിവരും.

നെതെര്‍ലാന്‍ഡ്‌സില്‍ 500 ഓളം സ്ത്രീകള്‍ നിലവില്‍ നിക്കാബ് ധരിച്ചെത്തുന്നുണ്ട്. അതുപോലെ മതന്യുനപക്ഷത്തില്‍ പെട്ടകുട്ടികള്‍ യൂണിഫോം കൂടാതെ ശിരോവസ്ത്രങ്ങളും ധരിച്ചെത്തുന്നുണ്ട്. കുട്ടികളില്‍ ഇത് അടിച്ചേല്പിക്കപ്പെടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സ്‌കൂളുകളില്‍ അനുവദിക്കപ്പെട്ട യൂണിഫോമുകള്‍ക്ക് പുറമെ ഇതുപോലുള്ള ശിരോവസ്ത്രങ്ങളും നിയമവിരുദ്ധമാകും.

പൊതുസ്ഥലങ്ങളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ തിരിച്ചറിയാന്‍ കഴിയില്ല അതുകൊണ്ടുതന്നെ പൊതുസ്ഥങ്ങളില്‍ എത്തുന്നവര്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്നും നെതെര്‍ലാന്‍ഡ്സിലെ പുതിയ നിയമം നിഷ്‌കര്‍ഷിക്കുന്നു. പൊതുഗതാഗത സംവിധാങ്ങളില്‍ ബുര്‍ഖ ധരിച്ചെത്തുന്നവരെ വാഹനത്തില്‍ കയറ്റരുതെന്നും ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമം ലംഘിച്ചു ആരെങ്കിലും ബസിലോ, ട്രെയിനിയോ കയറിയാല്‍ ഉടന്‍ പോലീസിനെ അറിയിക്കാനും ഗവണ്മെന്റ് ശക്തമായ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോയാണ് പിഴയും നാകേണ്ടിവരും.

ബെല്‍ജിയം, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ ശിരോവസ്ത്രങ്ങള്‍ക്ക് നേരെത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളും ബുര്‍ഖ നിരോധനത്തിന് തയ്യറെടുക്കുകയാണ്. എന്നാല്‍ അയര്‍ലണ്ടില്‍ അത്തരമൊരു നടപടി ഉണ്ടാവില്ലെന്നാണ് മന്ത്രി ലിയോ വരേദ്കര്‍ പറഞ്ഞിരിക്കുന്നത്. ന്യുനപക്ഷങ്ങളുടെ വസ്ത്ര ധാരാണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും വ്യക്തമമാക്കി.

പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിച്ചെത്തുന്നവരുടെ വ്യക്തിത്വം മറയ്ക്കപ്പെടുന്ന ഈ വസ്ത്രധാരണ രീതി മാറേണ്ടതുണ്ടെന്ന് അറിയാമായിരുന്നിട്ടും ഐറിഷ് സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണെന്ന ആക്ഷേപവും ശക്തമാണ്. ന്യുനപക്ഷങ്ങളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് വരേദ്കര്‍ സര്‍ക്കാര്‍ ബുര്‍ഖ നിരോധനം നടപ്പാകാത്തതെന്നും ആക്ഷേപമുണ്ട്.

Share this news

Leave a Reply

%d bloggers like this: