ബീഹാറില്‍ ജെഡിയുവും ആര്‍ജെഡിയും ഇടയുന്നു

പാട്‌ന : ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ സുപ്രധാന ഏടായി മാറിയ ജെഡിയു ആര്‍ജെഡി ബന്ധത്തിലൂന്നിയ വിശാല സഖ്യത്തില്‍ കല്ലുകടി. ബീഹാറില്‍ വന്‍ വിജയം കരസ്ഥമാക്കിയ വിശാല സഖ്യത്തിന്റെ നേതാക്കളില്‍ പ്രമുഖനായ ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നതോടെയാണ് വിള്ളലുകള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകരറിലായിരിക്കുകയാണെന്നു ലാലു വിമര്‍ശിച്ചു. സംസ്ഥാനത്ത് മൂന്നു എന്‍ജിനിയര്‍മാര്‍ അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ലാലുലും കൂട്ടരും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുന്നില്‍ നിന്നു നയിക്കുന്ന മുഖ്യമന്ത്രി നിതീഷ്‌കുമാറിനാണ് ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ഉത്തരവാദിത്തമെന്നും തങ്ങള്‍ പിന്‍സീറ്റിലാണെന്നും അതിനാല്‍ അദ്ദേഹത്തിന് ഈ വിഷയത്തില്‍ നിന്നും ഒഴിയാനാവില്ലെന്നു ആര്‍ജെഡി വൈസ് പ്രസിഡന്റ് രഘുവന്‍ഷ് പ്രസാദ് വ്യക്തമാക്കി. വിമര്‍ശനങ്ങള്‍ സ്വീകരിക്കാനും ഇനി മുതല്‍ ജെഡിയു തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേ സമയം നിതീഷിനെതിരെയുള്ള ആര്‍ജെഡിയുടെ വിമര്‍ശനങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ജെഡിയു അംഗങ്ങളും രംഗത്തെത്തി. മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ ജോലി ആരും പഠിപ്പിക്കേണ്ടതില്ലെന്നും നിതീഷ് കുമാര്‍ അധികാരത്തിലെത്തിയതിനു ശേഷമാണ് ആശങ്കകളില്ലാതെ ഓരോരുത്തര്‍ക്കും ജീവിക്കാന്‍ സാധിച്ചതെന്നു എംഎല്‍എയും ജെഡിയു നേതാവുമായ ശ്യാം രാജക് തിരിച്ചടിച്ചു. കോണ്‍ഗ്രസ് നിതീഷ് കുമാറിന് പിന്‍തുണ അറിയിച്ചിട്ടുണ്ട്.

ഡി

Share this news

Leave a Reply

%d bloggers like this: