ബീഫ് തിന്നുന്നവര്‍ മരണം അര്‍ഹിക്കുന്നവെന്ന് സ്വാധി പ്രാചി

ലക്‌നൗ: ബീഫ് തിന്നുന്നവര്‍ യു.പിയില്‍ കൊല്ലപ്പെട്ട മുഹമ്മദ് അഖ്‌ലാഖിന്റെ വിധി അര്‍ഹിക്കുന്നതായി വി.എച്ച്.പിയുടെ  നേതാവ് സാധ്വി പ്രാചി. ബറേലിയില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് സാധ്വി പ്രാചിയുടെ പരാമര്‍ശമെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.

ബീഫ് തിന്നുന്നവര്‍ അത്തരം അന്ത്യം അര്‍ഹിക്കുന്നതായാണ് അവര്‍ പറഞ്ഞത്.
മുഹമ്മദ് അഖ്‌ലാഖിന്റെ കൊലപാതകത്തിനു പിന്നില്‍ ഹിന്ദുക്കള്‍ അല്ലെന്നും സംഭവത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടന്നും അവര്‍ പറഞ്ഞു. ദാദ്രിയില്‍ എന്തു നടന്നാലും അതിനു പിന്നില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ പങ്കുണ്ടാവുമെന്നും അവര്‍ പറഞ്ഞു.

മുസ്ലിംകള്‍ ഹിന്ദുക്കളുടെ പശുക്കളെ അപഹരിച്ച് അറുത്തു തിന്നുന്നതായും അവര്‍ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: