ബീഫ് കഴിക്കരുതെന്ന് പറയുന്നവരെ വകവരുത്തുമെന്ന് ഐഎസ് ട്വീറ്റ്

ദില്ലി: ബീഫ് കഴിക്കരുതെന്ന് പറയുന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ രംഗത്ത്. ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തില്‍ മധ്യവയസ്‌കനെ കൊന്നവരെ വകവരുത്തുമെന്നാണ് ഐസിസ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീംങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

ഹിന്ദുക്കള്‍ ബീഫ് എന്ന കാര്യം പറഞ്ഞ് മുസ്ലീംങ്ങളെ കൊന്നൊടുക്കുകയാണെന്നും പറയുന്നു. ഐസിസ് ഭീകര സംഘടനയോട് അനകൂലിക്കുന്ന ഒരാളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇങ്ങനെയൊരു ട്വീറ്റ് ഉള്ളത്. മഹാരാഷ്ട്രയില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നാലു യുവാക്കളില്‍ ഒരാളായ ഫഹദ് ഷെയ്ഖിന്റേതാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് എന്നും പറയപ്പെടുന്നു. റിവഞ്ച്‌സൂണ്‍ എന്ന ഹാഷ് ടാഗ് സമാധാന സമ്മേളനം നടത്താനാണ് ഇവിടുത്തെ മുസ്ലീംങ്ങളുടെ ലക്ഷ്യമെന്നും ട്വിറ്ററില്‍ പറയുന്നു. റിവഞ്ച്‌സൂണ്‍ എന്ന ഹാഷ് ടാഗും നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: