ബി.ജെ.പി ക്രൈസ്തവ സംരക്ഷണ സേന രൂപീകരണത്തിന് തയ്യാറെടുക്കുന്നു

കൊച്ചി: ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ക്രൈസ്തവ സംരക്ഷണ സേന രൂപീകരിക്കാന്‍ തയ്യാറെടുക്കുന്നു. കൊച്ചിയില്‍ നടക്കുന്ന ന്യുനപക്ഷ മോര്‍ച്ചയുടെ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടായേക്കും.

ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പങ്കെടുക്കും. ഇതിന് ശേഷം ക്രൈസ്തവ സംരക്ഷണ സേനയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഭാഗമായി മെയ് 29 ന് ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ വെച്ചുകൊണ്ടുള്ള പ്രത്യേക പ്രാര്‍ഥന സംഘടിപ്പിക്കുന്നതോടൊപ്പം അന്നേദിവസം ഉപവാസവും നടത്തും. കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലേക്ക് കണ്ണ് നട്ടുകൊണ്ടുള്ള ബി.ജെ.പി യുടെ പ്രവര്‍ത്തങ്ങള്‍ ആണ് ഇതെന്നും മറ്റ് മുന്നണികള്‍ ആരോപിക്കുന്നുണ്ട്.
ക്രൈസ്തവ സംഘടനകളുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: